പ്ലസ് ടു , വിഎച്ച്എസ് ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പ്ലസ്ടുവിന് 85.13 ശതമാനം വിജയം

By Web TeamFirst Published Jul 15, 2020, 2:06 PM IST
Highlights

തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഫല പ്രഖ്യാപനം നടത്തിയത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഫല പ്രഖ്യാപനം നടത്തിയത്. പ്ലസ്ടുവിന് 85.13 ശതമാനം ആണ് വിജയം .  കഴിഞ്ഞ തവണ 84.33 ശതമാനം ആയിരുന്നു വിജയം. കഴിഞ്ഞ വര്‍ഷം കോഴിക്കോടായിരുന്നു വിജയ ശതമാനം കൂടിയ ജില്ലയെങ്കിൽ ഇത്തവണ അത് എറണാകുളം ആണ്.  114 സ്കൂളുകൾക്ക് 100 ശതമാനം  വിജയം നേടാനായെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.

 18, 510 കുട്ടികൾക്ക് മുഴുവൻ എ പ്ലസ് കിട്ടി. 234 കുട്ടികൾ  മുഴുവൻ മാർക്കും വാങ്ങിയവരാണ്.  ഏറ്റവും കൂടുതൽ കുട്ടികൾക്ക് എ പ്ലസ് കിട്ടിയ ജില്ല മലപ്പുറമാണ്. വിച്ച്എസ്ഇ റഗുലര്‍ വിഭാഗത്തിൽ 81.8 ആണ് വിജയശതമാനം.

ഹയർ സെക്കന്ററി സർട്ടിഫിക്കറ്റിൽ ഇത്തവണ മാറ്റം ഉണ്ടാകും. ഫോട്ടോയും മാതാപിതാക്കളുടെ വിവരങ്ങളും ജനനതീയതിയും ചേർക്കും. ഈ മാസം തന്നെ പ്ലസ് വൺഫലവും പ്രഖ്യാപിക്കും. പുനർ മൂല്യ നിർണയത്തിന് ഈ മാസം 21 വരെ അപേക്ഷിക്കാം. സേ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും

ഫലമറിയാൻ: www.keralaresults.nic.in,​ www.dhsekerala.gov.in. www.prd.kerala.gov.in,​ www.results.kite.kerala.gov.in,​ www.kerala.gov.in. സഫലം 2020 മൊബൈൽ ആപ്. പി.ആർ.ഡി ലൈവ് ആപ്പിലെ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.

click me!