Kerala PSC : പൊലീസ് കോൺസ്റ്റബിൾ തസ്തിക എൻഡ്യൂറൻസ് ടെസ്റ്റ്‌; വിശദവിവരങ്ങൾ വെബ്സൈറ്റിൽ

Published : Jun 20, 2022, 03:41 PM IST
Kerala PSC : പൊലീസ് കോൺസ്റ്റബിൾ തസ്തിക എൻഡ്യൂറൻസ് ടെസ്റ്റ്‌; വിശദവിവരങ്ങൾ വെബ്സൈറ്റിൽ

Synopsis

ദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റുകള്‍ 20.06.2022 തീയതിയ്ക്ക് ശേഷം പ്രൊഫൈലില്‍ ലഭ്യമാക്കുന്നതാണ്. 

തിരുവനന്തപുരം: പോലീസ് വകുപ്പിലെ (Police Department) പോലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആർ.ബി കമാൻഡോ വിംഗ്) (കാറ്റഗറി നമ്പർ 136/2022) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള (endurance test) എൻഡ്യൂറൻസ് ടെസ്റ്റ്‌ (25 മിനിട്ടിൽ 5 കിലോമീറ്റർ ദൂരത്തിലുള്ള ഓട്ടം) 05.07.2022 തീയതി രാവിലെ 5.00 മണി മുതല്‍ എല്ലാ ജില്ലകളിലും വച്ച് ആരംഭിക്കുന്നതിന്‌ സ്‌പെഷ്യല്‍ സെലക്ഷന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റ്, ഒറിജിനല്‍ ഐ.ഡി കാർഡ്, ഫിസിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്  എന്നിവ സഹിതം രാവിലെ 5.00-ന്‌ മുമ്പായി തന്നെ അഡ്മിഷൻ ടിക്കറ്റിൽ  നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത്‌ എത്തിച്ചേരേണ്ടതാണ്. 

നിശ്ചിത സമയത്തിന് ശേഷം (രാവിലെ 5.00 മണി) എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ യാതൊരു കാരണവശാലും എൻഡ്യൂറൻസ് ടെസ്റ്റില്‍ പങ്കെടുപ്പിക്കുന്നതല്ല.  പരീക്ഷാ കേന്ദ്രങ്ങളുടെ മാറ്റം, തീയതി/സമയം മാറ്റം എന്നിവ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റുകള്‍ 20.06.2022 തീയതിയ്ക്ക് ശേഷം പ്രൊഫൈലില്‍ ലഭ്യമാക്കുന്നതാണ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക പി.എസ്.സി വെബ് സൈറ്റിലും ലഭ്യമാണ്‌.


 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു