പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ് പ്രവേശന പരീക്ഷ 28 ന് തിരുവനന്തപുരത്ത്

Published : Sep 13, 2022, 10:57 AM IST
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ് പ്രവേശന പരീക്ഷ 28 ന് തിരുവനന്തപുരത്ത്

Synopsis

സ്‌കിൽ ടെസ്റ്റിന്റെയും  മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ  നിന്നും പ്രത്യേക/നിർദ്ദേശാനുസൃത സംവരണത്തിന്റെ  അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

തിരുവനന്തപുരം:   തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവർക്കുള്ള പരീക്ഷ  സെപ്റ്റംബർ 28 ന് തിരുവനന്തപുരം പരീക്ഷാ കേന്ദ്രത്തിൽ നടക്കും. അതിനുശേഷം നടത്തുന്ന സ്‌കിൽ ടെസ്റ്റിന്റെയും  മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ  നിന്നും പ്രത്യേക/നിർദ്ദേശാനുസൃത സംവരണത്തിന്റെ  അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

അപേക്ഷ ക്ഷണിച്ചു 
തിരുവനന്തപുരം: പട്ടിക ജാതി വികസന വകുപ്പിന് കീഴില്‍ എറണാകുളം ജില്ലയില്‍ ആണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ (എറണാകുളം), പെണ്‍കുട്ടികളടെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ (എറണാകുളം) എന്നിവിടങ്ങളിലേക്കുള്ള പട്ടികജാതി, പട്ടിക വര്‍ഗ, മറ്റ് അര്‍ഹ, ജനറല്‍ വിഭാഗം ഒഴിവുകളിലേക്ക് 2022-23 വര്‍ഷം പ്രവേശനത്തിനായി പ്ലസ് വണ്‍ തലം മുതലുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ (പഠിക്കുന്ന സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ മേലൊപ്പ് വച്ച് ), ജാതി, വരുമാനം, നേറ്റിവിറ്റി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്കലിസ്റ്റ് എന്നിവയുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പും പഠിക്കുന്ന സ്ഥാപനത്തില്‍ ഹോസ്റ്റല്‍ ലഭ്യമാണെങ്കില്‍ ആ ഹോസ്റ്റലില്‍ പ്രവേശനം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം സഹിതം സെപ്റ്റംബര്‍ 20നകം ബന്ധപ്പെട്ട ഹോസ്റ്റലിലെ റസിഡന്റ് ട്യൂട്ടര്‍മാര്‍ക്കോ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്കോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും എറണാകുളം ഫോര്‍ഷോര്‍ റോഡിലുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റലിലോ ഗവ. പ്രസ് റോഡിലുള്ള(ജില്ലാ കോടതി സമുച്ചയത്തിന് സമീപം) പെണ്‍കുട്ടികളുടെ ഹോസ്റ്റലിലോ  ജില്ലാ പട്ടിക ജാതി വികസന ഓഫീസിലോ ബന്ധപ്പെടണം. ഫോണ്‍ : 0484 2422256.

എൽ.ബി.എസ് കോഴ്സുകൾ
കോട്ടയം: പാമ്പാടി എൽ.ബി.എസ് ഉപകേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന ഡിസിഎ, ഡിസിഎ(എസ്), പിജിഡിസിഎ എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാം. ഡിസിഎയ്ക്ക് എസ്.എസ്.എൽ.സിയും ഡി.സി.എ( എസ്)യ്ക്ക് പ്ലസ്ടുവും പിജിഡിസിഎയ്ക്ക് ഡിഗ്രിയുമാണ് വിദ്യാഭ്യാസ യോഗ്യത. എസ്‌സി /എസ് ടി/ ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസ് സൗജന്യം ലഭിക്കും. ഫോൺ: 0481 2505900, 9895041706.

ഡി.സി.എ പ്രവേശന തീയതി നീട്ടി
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കോൾ - കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് എട്ടാം ബാച്ചിന്റെ പ്രവേശനതീയതി സെപ്റ്റംബർ 22 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 30 വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു