മാറ്റിവെച്ച വയർമാൻ പ്രായോഗിക പരീക്ഷയുടെ പുതുക്കിയ തീയതി നിശ്ചയിച്ചു

Web Desk   | Asianet News
Published : Jul 19, 2021, 11:33 AM IST
മാറ്റിവെച്ച വയർമാൻ പ്രായോഗിക പരീക്ഷയുടെ പുതുക്കിയ തീയതി നിശ്ചയിച്ചു

Synopsis

2021 ഏപ്രിൽ 19 മുതൽ 28 വരെ ഗവ എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ വർക്ക് ഷോപ്പിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ജൂലൈ 26 മുതൽ 31 വരെ ഇതേ കോളേജിൽ നടത്തുന്നതാണ്.


തൃശൂർ: കൊവിഡ് സാഹചര്യത്തിൽ മാറ്റിവച്ചിരുന്ന സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ്റ് വകുപ്പ് വയർമാൻ പ്രായോഗിക പരീക്ഷയുടെ തീയതികൾ പുതുക്കി നിശ്ചയിച്ചു. 2021 ഏപ്രിൽ 19 മുതൽ 28 വരെ ഗവ എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ വർക്ക് ഷോപ്പിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ജൂലൈ 26 മുതൽ 31 വരെ ഇതേ കോളേജിൽ നടത്തുന്നതാണ്. ഹാൾ ടിക്കറ്റ് നമ്പർ 20080133 മുതൽ 165 വരെ 26 ആം തിയ്യതിയും, 166 - 202 വരെ 27 നും, 205- 255 വരെ ജൂലൈ 28, 256- 303 വരെ 29 നും, 304- 349 വരെ 30 നും, 112- 131 വരെ  ജൂലൈ 31 നും നടക്കുമെന്നും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ : 0487- 2973280 ഇ മെയിൽ : eithrissur@gmail.com

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു