സാമൂഹ്യനീതി വകുപ്പിന്റെ പ്രതീക്ഷാ പദ്ധതി: എൻ.ജി.ഒകളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു

By Web TeamFirst Published Nov 4, 2020, 9:09 AM IST
Highlights

എൻ.ജി.ഒ പങ്കാളിത്തം ഉറപ്പുവരുത്തുന്ന പ്രതീക്ഷാ പദ്ധതിയിലേക്ക് മേഖലയിൽ പരിചയസമ്പന്നരായ എൻ.ജി.ഒകളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന മുതിർന്നവർക്കായി സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ അനുവദനീയമായ എണ്ണത്തെക്കാൾ അധികമുള്ള താമസക്കാരെയും ആശാഭവനുകളിൽ താമസിക്കുന്ന രോഗം നിയന്ത്രണവിധേയമായവരെയും പുനരധിവസിപ്പിക്കുന്നതിന് എൻ.ജി.ഒ പങ്കാളിത്തം ഉറപ്പുവരുത്തുന്ന പ്രതീക്ഷാ പദ്ധതിയിലേക്ക് മേഖലയിൽ പരിചയസമ്പന്നരായ എൻ.ജി.ഒകളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു.  

താമസക്കാരെ പുനരധിവസിപ്പിച്ച് പരിപാലിക്കുന്നതിനായി എൻ.ജി.ഒകൾക്ക് ഒരാൾക്ക് ഒരു വർഷത്തേക്ക് 39,700 രൂപ ഗ്രാന്റായി അനുവദിക്കും.  താത്പര്യമുള്ളവർ നവംബർ പത്തിനകം സാമൂഹ്യനീതി ഡയറക്ടർ, വികാസ് ഭവൻ, അഞ്ചാം നില, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ പ്രൊപ്പോസൽ സമർപ്പിക്കണം.  വിശദാംശങ്ങളും നിബന്ധനകളും www.sjd.kerala.gov.in ൽ ലഭിക്കും.

click me!