Job Opportunities : പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു; ലീഗൽ കൗൺസിലർ ഒഴിവുകൾ

By Web TeamFirst Published May 14, 2022, 9:46 AM IST
Highlights

പെണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് 2022-23 അധ്യയനവര്‍ഷം 5 മുതല്‍10 വരെയുള്ള ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി വിദ്യാര്‍ഥിനികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: പട്ടികജാതി വികസനവകുപ്പിന്റെ അധീനതയില്‍ അടൂര്‍ കരുവാറ്റയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് (Pre metric Hostel) 2022-23 അധ്യയനവര്‍ഷം 5 മുതല്‍10 വരെയുള്ള ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി വിദ്യാര്‍ഥിനികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്ന് (apply now) അപേക്ഷ ക്ഷണിച്ചു. കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ ട്യൂഷന്‍ സംവിധാനം, ലൈബ്രറി സൗകര്യം, രാത്രികാല പഠന സേവനത്തിനായി റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍മാരുടെ സേവനം, മാനസിക ആരോഗ്യ സംരക്ഷണത്തിനായി കൗണ്‍സിലിങ്, കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന, മെനു അനുസരിച്ചുള്ള സമീകൃതാഹാരം, സൗജന്യമായി യൂണിഫോം, നൈറ്റ്ഡ്രസ്സ്, പഠനോപകരണങ്ങള്‍, പോക്കറ്റ്മണി,യാത്രാക്കൂലി എന്നിവ ലഭിക്കും. അപേക്ഷകര്‍ കുട്ടിയുടെ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും മുന്‍ വര്‍ഷം പഠിച്ചിരുന്ന സ്‌കൂളില്‍ നിന്നുള്ള മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍രേഖ, പാസ്പോര്‍ട്ട് സൈസ്ഫോട്ടോ എന്നിവ സഹിതം പറക്കോട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 20. ഫോണ്‍: 9633003346.

ലീഗൽ കൗൺസിലർ: അപേക്ഷ ക്ഷണിച്ചു
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിൽ സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 26ന് വൈകുന്നേരം 5നകം ലഭ്യമാക്കണം. അപേക്ഷകൾ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., എന്ന വിലാസത്തിൽ നൽകണം. ഇ-മെയിൽ: spdkeralamss@gmail.com. എൽ.എൽ.ബി, അഭിഭാഷക പരിചയം ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 10,000 രൂപയാണ് വേതനം. ഫോൺ: 0471-2348666.

click me!