അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു

Published : Jul 29, 2026, 04:44 PM IST
Press club Rank holder

Synopsis

തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തിയ പി ജി ഡിപ്ലോമ ഇന്‍ ജേണലിസം പരീക്ഷാഫലം പ്രഖ്യാപിച്ചു. അപര്‍ണാ പ്രഭാകറിന് ഒന്നാം റാങ്ക് ലഭിച്ചപ്പോൾ, ഇസാ ബിജു, എസ് കൃഷ്ണകുമാര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകൾ നേടി. 18 വിദ്യാര്‍ഥികള്‍ക്ക് ഫസ്റ്റ് ക്ലാസും അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സെക്കന്‍ഡ് ക്ലാസും ലഭിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തിയ പി ജി ഡിപ്ലോമ ഇന്‍ ജേണലിസം റഗുലര്‍ ബാച്ചിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. 18 വിദ്യാര്‍ഥികള്‍ക്ക് ഫസ്റ്റ് ക്ലാസും അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സെക്കന്‍ഡ് ക്ലാസും ലഭിച്ചു. അപര്‍ണാ പ്രഭാകറിനാണ് ഒന്നാം റാങ്ക്. രണ്ടാംറാങ്ക് ഇസാ ബിജുവും മൂന്നാം റാങ്ക് എസ് കൃഷ്ണകുമാറും നേടി. വഴുതക്കാട് എംപി അപ്പന്‍ റോഡില്‍ പ്രഭാ അജാനൂരിന്റെയും ശോഭന ബി സിയുടെയും മകളാണ് അപര്‍ണ. കേശവദാസപുരം മോസ്‌ക് ലെയിന്‍ തുഷാരയില്‍ ഡി ബിജുവിന്റെയും അജിതാ സി വിയുടെയും മകളാണ് ഇസ. കൊടുങ്ങല്ലൂര്‍ രാധാകൃഷ്ണനിവാസില്‍ ടി എസ് ശ്രീകുമാറിന്റെയും ജ്യോതി കെയുടെയും മകനാണ് കൃഷ്ണകുമാര്‍. ഐ ജെ ടി ബിരുദദാന സമ്മേളനം ഓഗസ്റ്റ് രണ്ടാം വാരം നടക്കും.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്‌ഫടികത്തിലെ മണിയടി യന്ത്രം മുതൽ റോബോട്ട് വരെ, ഒറ്റ മോട്ടോറിൽ വിസ്മയം തീർത്ത് ലെവിൻ, അഭിനന്ദനവുമായി മുഖ്യമന്ത്രി
പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്തണം, വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് , പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇൻസ്റ്റഗ്രാമിൽ