പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററില്‍ പ്രിൻസിപ്പാൾ കരാർ നിയമനം

Web Desk   | Asianet News
Published : Oct 09, 2020, 09:44 AM IST
പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററില്‍ പ്രിൻസിപ്പാൾ കരാർ നിയമനം

Synopsis

പ്രതിമാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. 

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട്, എറണാകുളം ജില്ലകളിലെ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.  പ്രതിമാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം.  ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം.  

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം 27ന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം - നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം.  ഫോൺ: 0471 2737246.

PREV
click me!

Recommended Stories

ചോർച്ച അടയ്ക്കാൻ എത്തുന്നത് സിആർപിഎഫും സിഐഎസ്എഫും; നീറ്റ് പുഃനപരീക്ഷക്ക് 'ഇസഡ് പ്ലസ്' സുരക്ഷ, കേന്ദ്രസേനയെ വിന്യസിക്കും
'ഉപഭോക്താക്കൾ അമേരിക്കയിൽ', ഇന്ത്യയിലെ മുഴുവൻ ജീവനക്കാരെയും പിരിച്ച് വിട്ട് ഓപ്പൺ ഡോർ