വിദ്യാർത്ഥികളുടെ നവീന ആശയങ്ങൾക്ക് വേദിയൊരുക്കി പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സമ്മിറ്റ് 2023 ഫെബ്രുവരി 11ന്

By Web TeamFirst Published Jan 25, 2023, 12:21 PM IST
Highlights

കേരളത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി വികസിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന് പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സമ്മിറ്റ് സഹായകമാകും. 

തിരുവനന്തപുരം: പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെ വ്യവസായ മേഖലയുമായി അടുപ്പിക്കുന്നതിനും നവീന ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ വേദിയൊരുക്കുന്നതിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരളയുടെ ചുമതലയിൽ സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സമ്മിറ്റ് 2023 ഫെബ്രുവരി 11ന് അങ്കമാലിയിലെ അഡല്ക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച്  നടക്കും. പരിപാടിയുടെ ലോഗോ പ്രകാശനം ഉന്നതവിദ്യാഭാസ വകുപ്പ് മന്ത്രി ആർ ബിന്ദു അസാപ് കേരള സി എം ഡി ഉഷ ടൈറ്റസിന് നൽകി നിർവഹിച്ചു. 

മൂന്നാമത് പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സമ്മിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.  കോവിഡ് വാക്‌സിന്‍ ആഭ്യന്തരമായി വികസിപ്പിച്ച ആദ്യ കമ്പനിയായ ഭാരത് ബയോടെക്ക് ചെയര്‍മാനും ശാസ്ത്രജ്ഞനുമായ ഡോ. കൃഷ്ണ എല്ല മുഖ്യാതിഥിയും പ്രഭാഷകനുമായിരിക്കും. 

കേരളത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി വികസിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന് പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സമ്മിറ്റ് സഹായകമാകും. പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠന മേഖലയുമായി ബന്ധപ്പെട്ട വ്യവസായ, അക്കാഡമിക് പ്രമുഖരുമായി ആശയവിനിമയം നടത്താനും പുതിയ അറിവുകള്‍ നേടാനും ഈ സമ്മേളനം വേദിയൊരുക്കും. വിജ്ഞാന കൈമാറ്റവും പങ്കുവയ്ക്കലും നടക്കുന്ന ഇത്തരം സംരംഭങ്ങളെ വളരെ ഉത്സാഹത്തോടെ തന്നെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയും വിദ്യാര്‍ത്ഥികളുടെ സംഭവാനകളെ സ്വാഗതം ചെയ്യുകയും ചെയ്യുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. 

പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ കേരളത്തിലെ ഏറ്റവും വലിയ സമ്മേളനമാണിത്. ഉന്നത വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ആസൂത്രണ ബോര്‍ഡും ചേര്‍ന്ന് 2019ലാണ് ആദ്യമായി പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സമ്മിറ്റിന് തുടക്കമിട്ടത്. എഞ്ചിനീയറിങ്, മെഡിസിന്‍, അഗ്രികള്‍ചര്‍, ലോ, മാനേജ്‌മെന്റ് എന്നീ മേഖലകളിലെ 14 ശാഖകളില്‍ വിവിധ കോഴ്‌സുകള്‍ പഠിക്കുന്ന 2000 വിദ്യാര്‍ത്ഥികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. രാജ്യാന്തര രംഗത്ത് പ്രശസ്തരായ വ്യവസായ പ്രമുഖരും അക്കാഡമിക് വിദഗ്ധരും വിവിധ സെഷനുകളിലായി വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

നെടുമ്പാശേരിയിൽ വിമാനം താഴ്ന്നു പറന്നത് കാരണം മേൽക്കൂരയുടെ ഓടുകൾ പറന്നു പോയതായി പരാതി

click me!