Asianet News MalayalamAsianet News Malayalam

നെടുമ്പാശേരിയിൽ വിമാനം താഴ്ന്നു പറന്നത് കാരണം മേൽക്കൂരയുടെ ഓടുകൾ പറന്നു പോയതായി പരാതി

അത്താണി ശാന്തിനഗറിൽ ഓമന വർഗിസിന്റെ വീടിന്റെ ഓടുകളാണ് പറന്നു പോയത്. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് ഓമന വർഗീസ് വിമാനത്താവള ഉദ്യോഗസ്ഥർക്ക് പരാതി നൽകി.

women alleges roof tiles flown away due to low flying flight in Nedumbassery International Airport
Author
First Published Jan 25, 2023, 12:16 PM IST

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന നെടുമ്പാശേരിയിൽ വിമാനം താഴ്ന്നു പറന്നതു കാരണം വീടിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നു പോയതായി പരാതി. അത്താണി ശാന്തിനഗറിൽ ഓമന വർഗിസിന്റെ വീടിന്റെ ഓടുകളാണ് പറന്നു പോയത്. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് ഓമന വർഗീസ് വിമാനത്താവള ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ഏതു വിമാനമാണ് നാശം വരുത്തിയതെന്ന് വ്യക്തമല്ല. വിമാനം താഴ്ന്ന് പറന്നപ്പോൾ കാറ്റടിച്ചാണ് ഓടുകൾ പറന്ന് പോകാൻ കാരണമായി കരുതുന്നത്. 

ജനുവരി രണ്ടാംവാരം ബെംഗളുരുവില്‍ നിന്ന് ദില്ലിയിലേക്ക് പോയ വിമാനം 55 യാത്രക്കാരെ കയറ്റാന്‍ മറന്ന് പോയത് വാര്‍ത്തയായിരുന്നു. ബെംഗളുരുവില്‍ നിന്നും ദില്ലിയിലേക്ക് തിരിച്ച ജി 8 116 വിമാനമാണ് 55 യാത്രക്കാരെ കയറ്റാന്‍ മറന്നുപോയത്. പുലര്‍ച്ചെ 6.30 ആയിരുന്നു സര്‍വ്വീസ്. യാത്രക്കാരെ നാല് ബസുകളിലായാണ് വിമാനത്തിന് അടുത്തേക്ക് കൊണ്ടുപോയത്. 55 യാത്രക്കാര്‍ ബസില്‍ വിമാനത്തില്‍ കയറാന്‍ കാത്തിരിക്കുമ്പോഴാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. മണിക്കൂറുകള‍ക്ക് ശേഷമാണ് ഈ യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ സീറ്റുകള്‍ തരപ്പെടുത്താനായത്. സംഭവത്തില്‍ ഗോ ഫസ്റ്റ് എയര്‍വേസിന് ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 

കോഴിക്കോട് - ജിദ്ദ വിമാനത്തില്‍ യാത്രക്കാരിയുടെ ലഗേജിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായെന്ന് പരാതി

Follow Us:
Download App:
  • android
  • ios