ജലകൃഷി വികസന ഏജൻസിയിൽ പ്രോജക്ട് അസിസ്റ്റന്റ്: മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

By Web TeamFirst Published Jun 19, 2021, 10:54 AM IST
Highlights

ഫിഷറീസ് സയൻസിലുള്ള എം.എഫ്.എസ്.സി  (FGB/Aquaculture) ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ അനിമൽ സയൻസിലുള്ള ബിരുദാനന്തര ബിരുദവും അക്വാകൾച്ചർ & ഫിഷ് ബ്രീഡിംഗിലുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത.

കൊല്ലം: ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്) യുടെ കൊല്ലം ആയിരംതെങ്ങ് ഗവൺമെന്റ് ഫിഷ്ഫാം പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളുണ്ട്.

ഫിഷറീസ് സയൻസിലുള്ള എം.എഫ്.എസ്.സി  (FGB/Aquaculture) ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ അനിമൽ സയൻസിലുള്ള ബിരുദാനന്തര ബിരുദവും അക്വാകൾച്ചർ & ഫിഷ് ബ്രീഡിംഗിലുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ എന്നിവ സഹിതം അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകൾ  aquaculturekerala@yahoo.co.in ലേക്കും അയയ്ക്കാം. അപേക്ഷകൾ ജൂലൈ അഞ്ചിനകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്), റ്റി.സി 15/1494, റീജ, മിൻചിൻ റോഡ്, തൈക്കാട്.പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2322410.

click me!