പട്ടികജാതി വിഭാഗത്തിൽ ​​​​​​​പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്; നവംബർ രണ്ട് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം

By Web TeamFirst Published Oct 18, 2021, 3:07 PM IST
Highlights

സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് (ഡി സി പി) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻറ് ബിസിനസ് മാനേജ്‌മെന്റ് പാസായവർക്ക് അപേക്ഷിക്കാം. 

കാസർകോ‍‍‍ഡ്: ബദിയഡുക്ക ഗ്രാമപഞ്ചായത്തിൽ നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗിനും ഇ ഗ്രാംസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കാൻ സഹായ സംവിധാനം ഒരുക്കുന്നതിന്റെയും ഭാഗമായി പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ടവരിൽ നിന്നും പ്രൊജക്ട് അസിസ്റ്റന്റ് നിയമനം (project assistant appointment) നടത്തുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ (diploma in commercial practice) ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് (ഡി സി പി) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻറ് ബിസിനസ് മാനേജ്‌മെന്റ് (Diploma in computer application and business management) പാസായവർക്ക് അപേക്ഷിക്കാം.

ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ വിജയിച്ചവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ നവംബർ രണ്ട് വൈകീട്ട് അഞ്ചിനകം ബദിയഡുക്ക ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണം. അപേക്ഷകന്റെ പൂർണമേൽവിലാസം, ഫോൺ നമ്പർ, താമസിക്കുന്ന സ്ഥാപനത്തിന്റെ പേരും വാർഡ് / വീട്ടു നമ്പർ എന്നിവയും രേഖപ്പെടുത്തണം.

click me!