അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. ​ 

ആലപ്പുഴ: ഹരിപ്പാട് എൽ. ബി. എസ്. സെന്ററിൽ മാർച്ച് ആദ്യവാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ) ഡിപ്ലോമ കോഴ്‌സിന് പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. ​

ഡി.ഡി.ഇ.ഒ.എ (ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ ഇംഗ്ലീഷ്, മലയാളം) (യോഗ്യത: എസ്.എസ്.എൽ.സി) കോഴ്‌സിലേക്കും ഉടൻ അപേക്ഷിക്കാവുന്നതാണ്. വെബ്സൈറ്റ്: http://lbscentre.kerala.gov.in. എസ്.സി/എസ്.ടി, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. ഫോൺ: 0479-2417020, 9847241941.