മെഡിക്കൽ കോളേജിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

Published : Jan 26, 2026, 10:49 AM IST
apply now

Synopsis

മൈക്രോബയോളജി / ലാബ് ടെക്നോളജിൽ ഡിഗ്രിയും ക്ലിനിക്കൽ ഡാറ്റാ കളക്ഷനിലും ഡാറ്റാ എൻട്രിയിലും പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസ വേതനം: 28,000 + എച്ച്ആർഎ.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പീഡിയാട്രിക് വിഭാഗത്തിനു കീഴിലെ ICMR പ്രോജക്ടിലെ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് (2 ഒഴിവ്) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 35 വയസോ അതിൽ താഴെയോ. മൈക്രോബയോളജി / ലാബ് ടെക്നോളജിൽ ഡിഗ്രിയും ക്ലിനിക്കൽ ഡാറ്റാ കളക്ഷനിലും ഡാറ്റാ എൻട്രിയിലും പ്രവൃത്തി പരിചയവുമാണ് യോഗ്യത.

പ്രതിമാസ വേതനം: 28,000 + എച്ച്ആർഎ. നിശ്ചിത യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 3 രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

 

PREV
Read more Articles on
click me!

Recommended Stories

ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് നിയമനം
മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ്; പ്രവേശനത്തിന് അപേക്ഷിക്കാം