Latest Videos

Kerala PSC : പി എസ് സി ബിരുദതല പ്രാഥമിക പരീക്ഷ ഒക്ടോബർ മുതൽ, കൺഫർമേഷൻ നൽകിയോ?

By Web TeamFirst Published Jul 29, 2022, 2:54 PM IST
Highlights

40 കാറ്റ​ഗറികളിലേക്കാണ് പൊതു പരീക്ഷ നടത്തുന്നത്. പരീക്ഷ കലണ്ടറിനൊപ്പം വിശദമായ സിലബസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: ഈ വർഷത്തെ (degree level preliminary examination) ബിരുദതല പ്രിലിമിനറി പൊതുപരീക്ഷ ഒക്ടോബർ, നവംബർ മാസങ്ങളിലായി നടത്തുമെന്ന് (kerala psc) പിഎസ്‍സി അറിയിപ്പ്. 3 ഘട്ടമായിട്ടാണ് പരീക്ഷ നടത്തുന്നത്. ഒക്ടോബർ 22 നാണ് ആദ്യ ഘട്ട പരീക്ഷ. ബാക്കി രണ്ട് ഘട്ടത്തെ കുറിച്ചുള്ള വിശദാംശങ്ങൾ നവംബർ മാസത്തിലെ പരീക്ഷ കലണ്ടറിൽ പ്രസിദ്ധീകരിക്കും. ഓ​ഗസ്റ്റ് 11 ആണ് കൺ‌ഫർമേഷൻ നൽകേണ്ട അവസാന തീയതി. കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാൻ അവസരമുണ്ടായിരിക്കുന്നതല്ല. 

40 കാറ്റ​ഗറികളിലേക്കാണ് പൊതു പരീക്ഷ നടത്തുന്നത്. പരീക്ഷ കലണ്ടറിനൊപ്പം വിശദമായ സിലബസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇം​ഗ്ലീഷിലും മലയാളത്തിലും പരീക്ഷ ചോദ്യപേപ്പര്‍ ലഭ്യമാകും. ഒന്നേകാൽ മണിക്കൂറാണ് പരീക്ഷ. വാട്ടർ അതോറിറ്റി, ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, സ്റ്റോർ കീപ്പർ, ജൂനിയർ ‍ടൈം കീപ്പർ, സെയിൽസ് അസിസ്റ്റന്റ് എന്നീ തസ്തികകൾ ഉൾപ്പെടെ 40 തസ്തികകളിലേക്കുള്ള പൊതു പരീക്ഷയാണ് നടക്കുന്നത്. 

കൺഫർമേഷൻ നൽകേണ്ടതെങ്ങനെ?
ഒന്നിലധികം തസ്തികകളിൽ അപേക്ഷിച്ചവർ ഓരോന്നിനും കൺഫർമേഷൻ നൽകണം. ഔദ്യോ​ഗിക വെബ്സൈറ്റിൽ വൺ ടൈം രജിസ്ട്രേഷൻ പ്രൊഫൈൽ ഓപ്പൺ ചെയ്യുക. യൂസർ ഐഡിയും പാസ്‍വേർഡും നൽകി ലോ​ഗിൻ ചെയ്യുക. പ്രൊഫൈലിൽ കൺഫർമേഷൻ എന്ന ലിങ്ക് ഓപ്പൺ ചെയ്യുക. എത്ര തസ്തികകളിൽ കൺഫർമേഷൻ നൽകണം എന്ന് ഇതിൽ വ്യക്തമാക്കിയിരിക്കും. കാറ്റ​ഗറി നമ്പറും തസ്തികയുടെ പേരും രേഖപ്പെടുത്തിയതിന് നേർക്ക് കൺഫേം നൗ എന്നതിൽ ക്ലിക്ക് ചെയ്യുക. 

തുടർന്ന് വരുന്ന പേജിൽ നൽകേണ്ട ഡീറ്റെയിൽസ് ഉൾപ്പടുത്തിയിട്ടുണ്ടാകും. ആദ്യം പരീക്ഷയെഴുതുന്ന ജില്ല തെരഞ്ഞെടുക്കുക. തുടർന്ന് താലൂക്ക് തെരഞ്ഞെടുക്കുക. ചോദ്യപേപ്പറിന്റെ മീഡിയം ഏതാണെന്നും തെര‍ഞ്ഞെടുക്കുക. ഇത്രയും കൃത്യമാണെന്ന് ഉറപ്പു വരുത്തി തൊട്ടു താഴെയുള്ള സെൻഡ് ഒടിപി എന്നതിൽ ക്ലിക്ക് ചെയ്യുക. പ്രൊഫൈലിൽ നൽകിയിരിക്കുന്ന ഫോൺനമ്പറിലേക്ക് ഒടിപി ലഭിക്കും. ഒടിപി നൽകി സബ്മിറ്റ് ചെയ്യുക. അതിന് ശേഷം തൊട്ടു താഴെയുള്ള ബോക്സിൽ ടിക് രേഖപ്പെടുത്തി സബ്മിറ്റ് കൺഫർമേഷൻ ക്ലിക്ക് ചെയ്യുക. 
 

click me!