PSC Exam Training : ഭിന്നശേഷിക്കാർക്കായി ഓൺലൈനായി നടത്തുന്ന സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

Web Desk   | Asianet News
Published : Feb 03, 2022, 09:23 AM ISTUpdated : Feb 03, 2022, 09:48 AM IST
PSC Exam Training :  ഭിന്നശേഷിക്കാർക്കായി ഓൺലൈനായി നടത്തുന്ന സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

Synopsis

എസ്.എസ്.എൽ.സി യോഗ്യതയുള്ള 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്കായി ഓൺലൈനായി നടത്തുന്ന സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന (PSC Exam training) സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ള 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്കായി ഓൺലൈനായി നടത്തുന്ന സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം സ്ഥാപനത്തിൽ നിന്ന് നേരിട്ടും ceds.kerala.gov.in ലും വെബ്‌സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി എട്ടിനു മുമ്പ് സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857, 9539058139.

ടെക്‌സ്റ്റൈൽസ് ഡിസൈനർമാർക്ക് അവസരം
സംസ്ഥാന സർക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി ടെക്‌സ്റ്റൈൽസ് ഡിസൈനർമാർക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/ എൻ.ഐ.ഡി കളിൽ നിന്ന് ടെക്‌സ്റ്റൈൽ ഡിസൈനിംഗ് കോഴ്‌സ് വിജയിച്ചവരും ഹാൻഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈൽ ടെക്‌നോളജി, ഹാൻഡ്‌ലൂം ടെക്‌നോളജി എന്നിവയിൽ ഡിഗ്രി/ ഡിപ്ലോമ ലെവൽ കോഴ്‌സ് വിജയിച്ചവരിൽ നിന്നും ഇതിനായി അപേക്ഷ ക്ഷണിച്ചു. 3-5 വർഷം ടെക്‌സ്റ്റൈൽ ഡിസൈനിംഗിൽ പ്രവൃത്തിപരിചയം അഭികാമ്യം. നിയമനം താത്ക്കാലികമായി പ്രൊജക്ട് അടിസ്ഥാനത്തിൽ.

അപേക്ഷകൾ തപാൽ വഴിയോ, നേരിട്ടോ സമർപ്പിക്കാം. ഇ-മെയിൽ വഴിയുള്ള അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ സ്വീകരിക്കുന്ന    അവസാന തീയതി ഫെബ്രുവരി 15ന് വൈകുന്നേരം അഞ്ച് മണി. അപേക്ഷകൾ അയക്കുമ്പോൾ കവറിന് പുറത്ത് 'ടെക്‌സ്റ്റൈൽ ഡിസൈനർക്കുള്ള അപേക്ഷ' എന്ന്      രേഖപ്പെടുത്തണം. വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി- കണ്ണൂർ, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂർ -670007. ഫോൺ: 0497-2835390. ഇ-മെയിൽ: info@iihtkannur.ac.in. വെബ്‌സൈറ്റ്: www.iihtkannur.ac.in.
 

PREV
click me!

Recommended Stories

ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു
ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ