നിപ: ഈ മാസത്തെ പരീക്ഷകൾ മാറ്റി വെച്ചതായി പിഎസ്‍സി അറിയിപ്പ്

Web Desk   | Asianet News
Published : Sep 07, 2021, 08:49 AM IST
നിപ: ഈ മാസത്തെ  പരീക്ഷകൾ മാറ്റി വെച്ചതായി പിഎസ്‍സി അറിയിപ്പ്

Synopsis

ഈ മാസം18, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി.എസ്.സി(ബിരുദ പ്രാഥമികതലം) പരീക്ഷകൾ മാറ്റിവെച്ചു.

തിരുവനന്തപുരം: ഈ മാസം18, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി.എസ്.സി(ബിരുദ പ്രാഥമികതലം) പരീക്ഷകൾ മാറ്റിവെച്ചു. നിപ വൈറസ് ബാധയെ തുടർന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പുതിയ തീരുമാനപ്രകാരം ഓക്ടോബർ 23, 30 തീയതികളിൽ പരീക്ഷകൾ നടക്കും. സെപ്റ്റംബർ 7 ന് നടത്താൻ നിശ്ചയിച്ചിരുന്ന, കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (അറബി) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബർ ആറിലേക്കും മാറ്റി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു