
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (മലയാളം മീഡിയം)-(കാറ്റഗറി നമ്പര്‍ 599/2024) തസ്തികയിലേക്കു 2025 ഒക്ടോബര്‍ 18ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായുള്ള രണ്ടാം ഘട്ട അഭിമുഖം ഫെബ്രുവരി 25, 26 തീയതികളില്‍ (രാവിലെ 9.30, ഉച്ചയ്ക്ക് 12 മണി) കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, ആലപ്പുഴ ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള അറിയിപ്പ് പ്രൊഫൈലില്‍ നല്‍കിയിട്ടുണ്ട്.
അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി യുടെ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. വ്യക്തിഗത മെമ്മോ അയക്കില്ല. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ഒ.റ്റി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവയും സഹിതം നിശ്ചിത സമയത്തും തീയതിയിലും ഹാജരാകേണ്ടതാണ്. ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി വെബ്‌സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്‌മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കേണ്ടതാണ്. ഫോണ്‍ 0477 2264134.