ഇതാ മുന്നിൽ സർക്കാർ ജോലി അവസരം, പിഎസ്‍സി വിളിയ്ക്കുന്നു, പൊലീസ് ഡ്രൈവർ തസ്തികകളിൽ ഒഴിവ്

Published : Dec 14, 2024, 07:49 PM IST
ഇതാ മുന്നിൽ സർക്കാർ ജോലി അവസരം, പിഎസ്‍സി വിളിയ്ക്കുന്നു, പൊലീസ് ഡ്രൈവർ തസ്തികകളിൽ ഒഴിവ്

Synopsis

20നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് യോഗ്യത. 02/01/1996നും 01/01/2004നും ഇടയില്‍ ജനിച്ചവരായിരിക്കണം. പ്ലസ് ടുവോ തത്തുല്ല്യമോ ആണ് വിദ്യാഭ്യാസ യോഗ്യത.

തിരുവനന്തപുരം: കേരള പൊലീസിൽ ഡ്രൈവർ ആകാൻ അവസരം. പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്ന തസ്തികയിൽ (CATEGORY NO: 427/2024) പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പിഎസ്‍സിയുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 01.01.2025. 20നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് യോഗ്യത. 02/01/1996നും 01/01/2004നും ഇടയില്‍ ജനിച്ചവരായിരിക്കണം. പ്ലസ് ടുവോ തത്തുല്ല്യമോ ആണ് വിദ്യാഭ്യാസ യോഗ്യത. ഇരുചക്രം, ഹെവി വാഹന ലൈസന്‍സ് നിര്‍ബന്ധം. ഉയരം: പുരുഷന്മാര്‍  168 സെന്‍റിമീറ്ററില്‍ കുറയരുത്.  സ്ത്രീകള്‍ 157 സെന്‍റിമീറ്ററില്‍ കുറയരുത്. നെഞ്ചളവ് 81 സെന്‍റിമീറ്ററില്‍ കുറയരുത് (പുരുഷന്മാര്‍ക്ക് മാത്രം ബാധകം) . കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

 

PREV
Read more Articles on
click me!

Recommended Stories

വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അഴിമതി, ധാർമ്മിക ഉത്തരവാദിത്തമേറ്റ് രാജി പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി
മലപ്പുറത്ത് 60, മലബാർ മേഖലയിൽ 120 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി