അന്താരാഷ്ട്ര കോൺക്ലേവ് : കോളേജിലെ വിശേഷങ്ങള്‍ റീല്‍സാക്കാം , പതിനായിരം രൂപയും പ്രശസ്തി പത്രവും സമ്മാനം

Published : Dec 12, 2024, 09:34 PM IST
അന്താരാഷ്ട്ര  കോൺക്ലേവ് : കോളേജിലെ വിശേഷങ്ങള്‍ റീല്‍സാക്കാം , പതിനായിരം രൂപയും പ്രശസ്തി പത്രവും സമ്മാനം

Synopsis

കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മത്സരരാർത്ഥിയുടെ/മത്സരാർത്ഥികളുടെ കോളേജിലുണ്ടായിട്ടുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ, പഠന-പഠനേത രംഗത്തുള്ള മികച്ച മാതൃകകൾ, കോളേജിൽ നടന്ന മികച്ച പ്രവർത്തനങ്ങൾ എന്നിവ കലാപരമായി ഉൾച്ചേർന്ന റീൽസ്/വീഡിയോകൾ ആണ് തയ്യാറാക്കേണ്ടത്.

തിരുവനന്തപുരം : അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി കോളേജ് വിദ്യാർഥികൾക്കായി വീഡിയോ/ റീൽസ് മത്സരം നടത്തുന്നു. ഏറ്റവും മികച്ച അഞ്ചു വീഡിയോകൾക്ക് പതിനായിരം രൂപ വീതവും പ്രശസ്തിപത്രവും സമ്മാനിക്കും. സംസ്ഥാനത്തെ ആർട്സ് & സയൻസ്, എഞ്ചിനീയറിംഗ്, പോളിടെക്നിക് കോളേജുകൾ (സർക്കാർ, സ്വകാര്യ, സ്വാശ്രയ കോളേജുകൾ ഉൾപ്പെടെ), ഐ എച്ച് ആർ ഡി, എൽ ബി എസ് എന്നിവയുടെ കീഴിലുള്ള കോളേജുകൾ, ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർവ്വകലാശാലാ കാമ്പസുകൾ എന്നിവയിലെ ബിരുദതലം മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർഥികൾക്ക് ഒറ്റയ്ക്കും ടീമായും പങ്കെടുക്കാം. ഒരാൾക്ക്/ടീമിന് ഒന്നിലധികം എൻട്രികളും നൽകാം. 

കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മത്സരരാർത്ഥിയുടെ/മത്സരാർത്ഥികളുടെ കോളേജിലുണ്ടായിട്ടുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ, പഠന-പഠനേത രംഗത്തുള്ള മികച്ച മാതൃകകൾ, കോളേജിൽ നടന്ന മികച്ച പ്രവർത്തനങ്ങൾ എന്നിവ കലാപരമായി ഉൾച്ചേർന്ന റീൽസ്/വീഡിയോകൾ ആണ് തയ്യാറാക്കേണ്ടത്. ഏതു ഭാഷയിലുമാവാം ചിത്രീകരണം. രണ്ടു മിനിട്ടു വരെ ദൈർഘ്യമാകാം.  

അയക്കുന്ന റീൽസ്/വീഡിയോയുടെ അവസാനം മത്സരാർഥികളുടെയും കോളേജിന്റെയും പേര്, കോൺടാക്ട് നമ്പർ, ഇ-മെയിൽ ഐഡി തുടങ്ങിയ വിവരങ്ങളെല്ലാം ഉണ്ടാവണം. തയ്യാറാക്കിയ വീഡിയോകൾ ഫേസ്ബുക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നീ പ്ലാറ്റുഫോമുകളിൽ അപ്‌ലോഡ് ചെയ്ത് അതിന്റെ ലിങ്ക് video.conclave@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ജനുവരി രണ്ടിനു മുമ്പായി അയക്കണം. ലിങ്കിനു പുറമെ മത്സരത്തിൽ പങ്കെടുക്കുന്നയാളുടെ പേര്, കോളേജ്, ഇ-മെയിൽ വിലാസം, ഫോൺ നമ്പർ, കോളേജ് ഐഡന്റിറ്റി കാർഡ്, വീഡിയോയുടെ ഹ്രസ്വ വിവരണം എന്നിവ കൂടി  ഇ-മെയിലിൽ ഉൾപ്പെടുത്തണം. #keralahighereducation എന്ന ഹാഷ്‌ടാഗോടുകൂടിയാണ് വീഡിയോകൾ അപ്‌ലോഡ് ചെയ്യേണ്ടത്.   ജനുവരി 14 നു കൊച്ചിൻ സർവകലാശാലയിൽ കോൺക്ലേവ് സംഘടിപ്പിക്കും. വിവരങ്ങൾക്ക് keralahighereducation.com സന്ദർശിക്കുക. 

പിന്നോക്ക വിഭാഗക്കാര്‍ക്ക് സൗജന്യ പിഎസ്‍സി പരിശീലനം; ആദ്യ 25 പേര്‍ക്ക് സ്റ്റൈപ്പെന്റോടെ പരിശീലനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

PREV
click me!

Recommended Stories

വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അഴിമതി, ധാർമ്മിക ഉത്തരവാദിത്തമേറ്റ് രാജി പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി
മലപ്പുറത്ത് 60, മലബാർ മേഖലയിൽ 120 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി