പ്രിലിമിനറി പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ച് പിഎസ്‍സി; തീയതികൾ ഇവയാണ്...

Web Desk   | Asianet News
Published : Jan 20, 2021, 02:26 PM IST
പ്രിലിമിനറി പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ച് പിഎസ്‍സി; തീയതികൾ ഇവയാണ്...

Synopsis

ഒന്നും രണ്ടും ഘട്ട പരീക്ഷകൾ ഫെബ്രുവരി 20 ,25 തീയതികളും മൂന്നും നാലും ഘട്ടങ്ങൾ മാർച്ച് 3, 13 തീയതികളിലും നടക്കും.

തിരുവനന്തപുരം: എസ്എസ് എൽ സി അടിസ്ഥാനയോ​ഗ്യതയുള്ള പിഎസ് സി പൊതുപരീക്ഷയുടെ തീയതികൾ പ്രസിദ്ധീകരിച്ച് കേരള പിഎസ്‍സി. നാലുഘട്ടങ്ങളിലായി നടത്തുന്ന പൊതുപരീക്ഷ ഫെബ്രുവരി 20 മുതലാണ് ആരംഭിക്കുന്നത്. പിഎസ് സി ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 10 മുതൽ വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഒന്നും രണ്ടും ഘട്ട പരീക്ഷകൾ ഫെബ്രുവരി 20 ,25 തീയതികളും മൂന്നും നാലും ഘട്ടങ്ങൾ മാർച്ച് 3, 13 തീയതികളിലും നടക്കും.

ആദ്യ മൂന്ന് ഘട്ടങ്ങളില്‍ അഞ്ചുലക്ഷം വീതം അപേക്ഷകര്‍ പരീക്ഷയെഴുതും. അവസാന ഘട്ടത്തില്‍ മൂന്നുലക്ഷം പേര്‍ക്കാണ് പരീക്ഷ നടത്തുന്നത്. പത്താം ക്ലാസ് വരെ യോഗ്യതയുള്ള 192 തസ്തികകള്‍ക്ക് അപേക്ഷിച്ച 18 ലക്ഷം പേര്‍ക്കാണ് പ്രാഥമികപരീക്ഷ നടത്തുന്നത്. ഇതില്‍ വിജയിക്കുന്നവര്‍ ഓരോ തസ്തികയ്ക്കുമായി പ്രത്യേകം നടത്തുന്ന മുഖ്യപരീക്ഷ എഴുതണം. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആയിരിക്കും മുഖ്യപരീക്ഷ.

പൊതുപ്രാഥമിക പരീക്ഷാ ഷെഡ്യൂൾ..

Posted by Kerala Public Service Commission on Monday, January 18, 2021

ഫെബ്രുവരി 10 മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തു തുടങ്ങാം. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാസമയം. പ്രാഥമികപരീക്ഷാ തീയതിയുടെ പ്രഖ്യാപനം വൈകുന്നത് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കിയിരുന്നു. ഇക്കാര്യം 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിങ്കളാഴ്ചത്തെ കമ്മിഷന്‍ യോഗം ചര്‍ച്ചചെയ്ത് തീരുമാനത്തിലെത്തുകയായിരുന്നു.  പരീക്ഷാതീയതി, പരീക്ഷാകേന്ദ്രം തുടങ്ങിയ വിശദാംശങ്ങള്‍ അഡ്മിഷന്‍ ടിക്കറ്റിലുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു