ആരോ​ഗ്യവകുപ്പിലെ ലബോറട്ടറി ടെക്നീഷ്യൻ റാങ്ക് ലിസ്റ്റ് പിഎസ്‍സി പ്രസിദ്ധീകരിച്ചു

Web Desk   | Asianet News
Published : Apr 14, 2020, 02:48 PM IST
ആരോ​ഗ്യവകുപ്പിലെ ലബോറട്ടറി ടെക്നീഷ്യൻ റാങ്ക് ലിസ്റ്റ് പിഎസ്‍സി പ്രസിദ്ധീകരിച്ചു

Synopsis

ഉടൻ നിയമനം നടത്തണമെന്ന ആരോ​ഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് അതിവേ​ഗത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.   


തിരുവനന്തപുരം;  ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട് തസ്തികയുടെ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചതായി പിഎസ്‌സി അറിയിച്ചു. കോവിഡ്–19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്റർവ്യൂ ഒഴിവാക്കി വേഗത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. ജില്ലാ ഓഫിസുകളിൽ നിയമന ശുപാർശ നടപടികളും പൂർത്തിയായിക്കഴി‍ഞ്ഞു. ഉടൻ നിയമനം നടത്തണമെന്ന ആരോ​ഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് അതിവേ​ഗത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 

പിഎസ്‌സി വെബ്സൈറ്റിൽ നിന്നു ലഭിക്കുന്ന വിവരമനുസരിച്ച് ഈ തസ്തികയുടെ 109 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനതലത്തിൽ രണ്ട് ഒഴിവുകളാണുള്ളത്. ഇതിൽ 107 ഒഴിവുകൾ വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്തതാണ്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ വെബ്സൈറ്റിൽ നൽകിയിട്ടില്ല. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് – 27. ഒരൊഴിവ് മാത്രമാണ് ആലപ്പുഴയിലുള്ളത്. മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾ ഇവയാണ്. കൊല്ലം– 13, പത്തനംതിട്ട– 14, കോട്ടയം– 8, പാലക്കാട്– 14, കോഴിക്കോട്– 15, വയനാട്– 6, കാസർകോട്– 9

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു