അസൈൻമെന്റുകൾ ഇങ്ങനെയും എഴുതാം; വ്യത്യസ്ത നിർദ്ദേശവുമായി ഇ​ഗ്നൗ

Web Desk   | Asianet News
Published : Apr 13, 2020, 04:40 PM IST
അസൈൻമെന്റുകൾ ഇങ്ങനെയും എഴുതാം; വ്യത്യസ്ത നിർദ്ദേശവുമായി ഇ​ഗ്നൗ

Synopsis

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അസൈൻമെന്റുകൾ സ്കാൻ ചെയ്ത് ഇ-മെയിൽ വഴി അയച്ചാൽ മതിയെന്ന് നേരത്തെ ഇഗ്നോ വ്യക്തമാക്കിയിരുന്നു.  

ദില്ലി: പഠന കാലത്തെ ഇന്റേണൽ അസസ്മെന്റുകളുടെ ഭാ​ഗമാണ് അസൈൻമെന്റുകൾ. ഏറ്റവും നന്നായി റഫർ ചെയ്ത്, വൃത്തിയായും ഭം​ഗിയായും എഫോർ സൈസ് പേപ്പറിലാണ് സാധാരണ അസൈൻമെന്റുകൾ സമർപ്പിക്കാറുള്ളത്. ലോക്ക് ഡൗൺ കാലത്ത് അസൈൻമെന്റ് സമർപ്പണവും പ്രതിസന്ധിയിലാണ്. എന്നാൽ വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകി കൊണ്ട് നോട്ട് ബുക്കിൽ വേണമെങ്കിലും അസൈൻമെന്റ് എഴുതി സമർപ്പിക്കാമെന്ന് ഇ​ഗ്നോ പറയുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അസൈൻമെന്റുകൾ സ്കാൻ ചെയ്ത് ഇ-മെയിൽ വഴി അയച്ചാൽ മതിയെന്ന് നേരത്തെ ഇഗ്നോ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെങ്ങും ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ അസൈൻമെന്റ് പേപ്പർ വാങ്ങാൻ കഴിയാത്തതിനാലാണ് അസൈൻമെന്റുകൾ നോട്ട്ബുക്കിലെഴുതി സമർപ്പിക്കാനുള്ള അനുമതി ഇഗ്നോ നൽകിയത്. ഏപ്രിൽ 30-നകം അസൈൻമെന്റുകൾ സമർപ്പിക്കണമെന്നാണ് ഇഗ്നോ വ്യക്തമാക്കിയിട്ടുള്ളത്. പേപ്പറിലോ നോട്ട്ബുക്കിലോ സ്വന്തം കൈപ്പടയിലെഴുതിയ അസൈൻമെന്റ് മൊബൈൽ ഫോൺ വഴി സ്കാൻ ചെയ്ത് ഇ-മെയിൽ ചെയ്യുകയാണ് വേണ്ടത്. സമ്പൂർണ്ണ അടച്ചുപൂട്ടലിനെ തുടർന്ന് ഓൺലൈൻ ക്ലാസുകളാണ് ഇപ്പോൾ മിക്ക വിദ്യാലയങ്ങളും പിന്തുടരുന്നത്. 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു