പബ്ലിക് ഹെല്‍ത്ത് മാസ്റ്റേഴ്സ്, ഡിപ്ലോമ പ്രോഗ്രാമുകള്‍; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30

By Web TeamFirst Published Apr 23, 2020, 4:50 PM IST
Highlights

-ഏപ്രില്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി


തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി.) മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എം.പി.എച്ച്.), ഡിപ്ലോമ ഇന്‍ പബ്ലിക് ഹെല്‍ത്ത് (ഡി.പി.എച്ച്.) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എം.പി.എച്ച്. പ്രവേശനത്തിന് എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എന്‍.വൈ.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്., ബി.എച്ച്.എം.എസ്., ബി.ടെക്., ബി.ഇ. ബിരുദധാരികള്‍, വെറ്ററിനറി, നഴ്സിങ്, ഫിസിയോതെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, ഫാര്‍മസി തുടങ്ങിയ നാലുവര്‍ഷ ബിരുദമുള്ളവര്‍, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഡമോഗ്രഫി, പോപ്പുലേഷന്‍ സ്റ്റഡീസ്, ന്യൂട്രീഷന്‍, സോഷ്യോളജി, ഇക്കണോമിക്‌സ്, സൈക്കോളജി, ആന്ത്രോപ്പോളജി, സോഷ്യല്‍ വര്‍ക്ക്, മാനേജ്മെന്റ്, ലോ, പോസ്റ്റ് ഗ്രാജ്വേറ്റുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ആരോഗ്യ, അനുബന്ധ മേഖലകളിലെ പ്രവൃത്തിപരിചയം അഭികാമ്യമാണ്. വിദ്യാഭ്യാസയോഗ്യത, പബ്ലിക് ഹെല്‍ത്ത് മേഖലയിലെ പ്രൊഫഷണല്‍ പരിചയം, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഡി.പി.എച്ച്. പ്രോഗ്രാം പൊതുജനാരോഗ്യത്തിന്റെ കാര്യക്ഷമതാ പരിപോഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍/ഏജന്‍സികള്‍ എന്നിവിടങ്ങളിലെ എം.ബി.ബി.എസ്. ഡോക്ടര്‍മാരെ ഉദ്ദേശിച്ചുള്ളതാണ്. എം.ബി.ബി.എസിനുശേഷം കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം സര്‍ക്കാര്‍ സര്‍വീസില്‍ വേണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി, എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടാകാം. അപേക്ഷ www.sctimst.ac.in വഴി ഏപ്രില്‍ 30 വരെ നല്‍കാം.

click me!