അധ്യാപക യോഗ്യത പരീക്ഷാ (കെ.ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു: നവംബർ 19 മുതൽ 27 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Nov 21, 2020, 08:53 AM IST
അധ്യാപക യോഗ്യത പരീക്ഷാ (കെ.ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു: നവംബർ 19 മുതൽ 27 വരെ അപേക്ഷിക്കാം

Synopsis

കെ.ടെറ്റ് ഡിസംബർ 2020ന് അപേക്ഷിക്കാനുള്ള ഓൺലൈൻ അപേക്ഷയും ഫീസും  https://ktet.kerala.gov.in വെബ്‌പോർട്ടൽ വഴി നവംബർ 19 മുതൽ നവംബർ 27 വരെ സമർപ്പിക്കാം.  

തിരുവനന്തപുരം: ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷാ (കെ.ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ ഡിസംബർ 28നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ ഡിസംബർ 29നും കേരളത്തിലെ വിവിധ സെന്ററുകളിലായി നടക്കും.  കെ.ടെറ്റ് ഡിസംബർ 2020ന് അപേക്ഷിക്കാനുള്ള ഓൺലൈൻ അപേക്ഷയും ഫീസും  https://ktet.kerala.gov.in വെബ്‌പോർട്ടൽ വഴി നവംബർ 19 മുതൽ നവംബർ 27 വരെ സമർപ്പിക്കാം.

ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/എസ്.ടി/പി.എച്ച്/ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. ഓരോ കാറ്റഗറിയിലേയ്ക്കുമുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷനുള്ള മാർഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in, www.keralapareekshabhavan.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു തവണയേ അപേക്ഷിക്കാനാകൂ. 

അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കില്ല. അതിനാൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷാസമർപ്പണ രീതി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കണം. നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിനു മുമ്പ് ഡൗൺലോഡ് ചെയ്ത് വായിച്ചിരിക്കണം. പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിക്കണം. നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം മെയ് 15ന് ശേഷം എടുത്ത ഫോട്ടോ തന്നെ അപ്‌ലോഡ് ചെയ്യണം. ഹാൾടിക്കറ്റ് ഡിസംബർ 19 മുതൽ ഡൗൺലോഡ് ചെയ്യാം. കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്‌കുളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ