റെയിൽവേ മിനിസ്റ്റീരിയല്‍, ഐസൊലേറ്റഡ് വിഭാ​ഗങ്ങളിലെ പരീക്ഷകൾ; ഡിസംബര്‍ 15 മുതല്‍ 23 വരെ

By Web TeamFirst Published Nov 3, 2020, 2:33 PM IST
Highlights

പരീക്ഷയ്ക്ക് 10 ദിവസം മുമ്പ് പരീക്ഷ കേന്ദ്രത്തെക്കുറിച്ചും പരീക്ഷാ തീയതിയെക്കുറിച്ചും ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവരം ലഭിക്കും. പരീക്ഷയ്ക്ക് 4 ദിവസം മുമ്പ് അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാക്കും.


ദില്ലി: മിനിസ്റ്റീരിയല്‍ ഐസൊലേറ്റഡ് വിഭാഗങ്ങളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ 23 വരെ നടത്തുമെന്ന് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍.ആര്‍.ബി) അറിയിച്ചു. നീട്ടിവെച്ച നിയമന പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ നടത്തുമെന്നും ആര്‍.ആര്‍.ബിയുടെ അറിയിപ്പില്‍ പറയുന്നു. ആര്‍.ആര്‍.ബി മിനിസ്റ്റീരിയല്‍, ഐസൊലേറ്റഡ് വിഭാഗങ്ങളിലേക്കുള്ള പരീക്ഷയ്ക്കായി അപേക്ഷ നല്‍കിയതിന്റെ സ്റ്റാറ്റസ് പരിശോധിക്കാനുള്ള ലിങ്ക് ഒക്ടോബര്‍ 15 മുതല്‍ ഒക്ടോബര്‍ 20 വരെ വെബ്‌സൈറ്റില്‍ ആക്ടീവായിരുന്നു. സിംഗിള്‍ സ്‌റ്റേജ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, സ്റ്റെനോഗ്രാഫി സ്‌കില്‍ അളക്കുന്ന പരീക്ഷ, ട്രാന്‍സ്ലേഷന്‍ പരീക്ഷ, പെര്‍ഫോമന്‍സ് ടെസ്റ്റ്, ടീച്ചിങ് സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നല്‍കുക.

പരീക്ഷയ്ക്ക് 10 ദിവസം മുമ്പ് പരീക്ഷ കേന്ദ്രത്തെക്കുറിച്ചും പരീക്ഷാ തീയതിയെക്കുറിച്ചും ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവരം ലഭിക്കും. പരീക്ഷയ്ക്ക് 4 ദിവസം മുമ്പ് അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാക്കും. 1663 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍- ഹിന്ദി, ഇംഗ്ലീഷ്, ട്രാന്‍സ്ലേറ്റര്‍, കുക്ക്, വെല്‍ഫെയര്‍ ഇന്‍സ്‌പെക്ടര്‍, ടീച്ചര്‍, ലോ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് റെയില്‍വേ അപേക്ഷ ക്ഷണിച്ചത്.

ഈ തസ്തികകളിലേക്കുള്ള നിയമനത്തിനായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് റെയില്‍വേ വിജ്ഞാപനം പുറപ്പെടുവിച്ചത്. മിനിസ്റ്റീരിയല്‍, ഐസൊലേറ്റഡ് വിഭാഗങ്ങളിലേക്കുള്ള പരീക്ഷയ്ക്ക് സമാനമായി ആര്‍.ആര്‍.ബി എന്‍.ടി.പി.സി പരീക്ഷയും കംപ്യൂട്ടര്‍ അധിഷ്ഠിതമായിട്ടായിരിക്കും നടക്കുക. എന്‍.ടി.പി.സി പരീക്ഷയുടെ ഷെഡ്യൂള്‍ ഉടന്‍ പ്രതീക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് http://www.rrbcdg.gov.in, എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

click me!