9, 11 ക്ലാസുകളിൽ തോറ്റ വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ; സ്കൂളുകൾക്ക് നിർദ്ദേശവുമായി സിബിഎസ്ഇ

By Web TeamFirst Published Jul 3, 2020, 3:37 PM IST
Highlights

നേരത്തെ പരീക്ഷയെഴുതിയ കുട്ടികൾക്കും ഇതിനുള്ള അവസരം നൽകണം.
 

ദില്ലി:  9, 11 ക്ലാസുകളിൽ തോറ്റ വിദ്യാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് സ്കൂളുകൾക്ക് സി.ബി.എസ്.ഇ നിർദേശം നൽകി. രണ്ടുവട്ടം എഴുതി തോറ്റ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെയാണിത്. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ പരീക്ഷ നടത്തി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് കയറ്റം അനുവദിക്കണമെന്ന് സ്‌കൂളുകള്‍ക്കുള്ള നോട്ടീസില്‍ പറയുന്നു. 

കൊവിഡ് 19: ഫ്രഞ്ച് ഓപ്പണിന് കാണികളെ പ്രവേശിപ്പിക്കുമെന്ന് സംഘാടകര്‍ ...

മെയ് 13ന് ഇതു സബന്ധിച്ച് സമാന അറിയിപ്പുണ്ടായിരുന്നെങ്കിലും പല സ്‌കൂളുകളും രണ്ടാമത് പരീക്ഷ എഴുതുവാനുള്ള അവസരം നല്‍കാന്‍ തയാറായിരുന്നില്ല. എന്നാല്‍, ഇക്കാര്യം വീണ്ടും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സിബിഎസ്ഇ പുതിയ നിര്‍ദേശവുമായി രംഗത്തുവന്നത്. നേരത്തെ പരീക്ഷയെഴുതിയ കുട്ടികൾക്കും ഇതിനുള്ള അവസരം നൽകണം.



 

click me!