കുസാറ്റിൽ വിവിധ വകുപ്പുകളിലേക്ക് റിയൽ ടൈം അഡ്മിഷൻ

Published : Jul 16, 2025, 11:10 AM IST
CUSAT

Synopsis

ജൂലൈ 17 മുതൽ 19 വരെ വിവിധ വകുപ്പുകളിൽ അഡ്മിഷൻ നടക്കും.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) വിവിധ വകുപ്പുകളിലേക്കുള്ള അഡ്മിഷനായി റിയൽ ടൈം അഡ്മിഷൻ നടത്തുന്നു.

ഇലക്ട്രോണിക്സ് വകുപ്പ്

എം.ടെക്ക് ഇൻ മൈക്രോവേവ് ആൻഡ് കമ്മ്യൂണിക്കേഷൻ, എം.ടെക്ക് ഇൻ വിഎൽഎസ്ഐ ആൻഡ് എംബെഡ്ഡ്ഡ് സിസ്റ്റം പ്രോഗ്രാമുകളിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ ജൂലൈ 17ന് ഇലക്ട്രോണിക്സ് വകുപ്പിൽവെച്ച് നടക്കും. രജിസ്‌ട്രേഷൻ സമയം രാവിലെ 9:30ന്. കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in എന്ന വെബ്സൈറ്റ് സന്ദശിക്കുക. ഫോൺ: 0484-2862321, 0484- 2862320

കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ് (കെഎംഎസ്എംഇ)

ബി.ടെക്ക് മറൈൻ എൻജിനീയറിങ് രണ്ടാം റിയൽ ടൈം അഡ്മിഷൻ ജൂലൈ 18ന് കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ് (കെഎംഎസ്എംഇ) ക്യാമ്പസ്സിൽ വെച്ച് നടക്കും. രജിസ്‌ട്രേഷൻ സമയം രാവിലെ 9 മണി. കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in, https://kmsme.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484- 2576606, 0484- 2862712

അപ്ലൈഡ് കെമിസ്ട്രി വകുപ്പ്

എംഎസ് സി കെമിസ്ട്രി പ്രോഗ്രാമുകളിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ ജൂലൈ 18ന് അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽവെച്ച് നടക്കും. രജിസ്‌ട്രേഷൻ സമയം 9:30 മുതൽ 11 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2575804

കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് വകുപ്പ്

എക്സിക്യൂട്ടീവ് എം.ടെക്ക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് പ്രോഗ്രാമിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ ജൂലൈ 18ന് കുസാറ്റ് കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് വകുപ്പിൽ വെച്ച് നടക്കും. രജിസ്‌ട്രേഷൻ സമയം രാവിലെ 10 മണി മുതൽ 11:30 വരെ. കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484 2576253

സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്

എം.ടെക്ക് ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് റിയൽ ടൈം അഡ്മിഷൻ ജൂലൈ 18ന് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽവെച്ച് നടക്കും. രജിസ്‌ട്രേഷൻ സമയം രാവിലെ 10 മണി തൊട്ട് 11 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484- 2862471, 9188528322

മറൈൻ ബയോളജി, മൈക്രോ ബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പ്

എംഎസ് സി മറൈൻ ബയോളജി, എംഎസ് സി മറൈൻ ജീനോമിക്‌സ് പ്രോഗ്രാമുകളിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ ജൂലൈ 18ന് മറൈൻ ബയോളജി, മൈക്രോ ബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിൽവെച്ച് നടക്കും. രജിസ്‌ട്രേഷൻ സമയം രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in എന്ന വെബ്സൈറ്റ് സന്ദശിക്കുക. ഫോൺ: 0484-2863215, 8547735584

ഗണിതശാസ്ത്ര വകുപ്പ്

എംഎസ് സി മാത്തമാറ്റിക്സ് കോഴ്സുകളിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ ജൂലൈ 18ന് കുസാറ്റ് ഗണിതശാസ്ത്ര വകുപ്പിൽവെച്ച് നടക്കും. രജിസ്‌ട്രേഷൻ സമയം രാവിലെ 9:30 മുതൽ 10:30 വരെ. കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2862461

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്

ത്രിവത്സര ബി.കോം എൽഎൽബി (ഹോണേഴ്‌സ്) പ്രോഗ്രാമിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ ജൂലൈ 19ന് കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽവെച്ച് നടക്കും. രജിസ്‌ട്രേഷൻ സമയം രാവിലെ 9 മണി മുതൽ 10 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2862481, 9383445550.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു