ഞെട്ടിയോ മോനെ, 20 കാരിയുടെ ശമ്പളം കേട്ടാൽ ശരിക്കും ഞെട്ടും, മാസം 10 ലക്ഷം! രാജ്യത്തെ റെക്കോഡ് ശമ്പളം ബാങ്ക് വക

Published : Sep 27, 2023, 07:34 PM IST
ഞെട്ടിയോ മോനെ, 20 കാരിയുടെ ശമ്പളം കേട്ടാൽ ശരിക്കും ഞെട്ടും, മാസം 10 ലക്ഷം! രാജ്യത്തെ റെക്കോഡ് ശമ്പളം ബാങ്ക് വക

Synopsis

ക്യാംപസ് ഇന്‍റർവ്യൂവിലൂടെയാണ് ഈ മിടുക്കി സ്വപ്ന നേട്ടം സ്വന്തമാക്കിയത്

ഹൈദരാബാദ്: ശമ്പളക്കാര്യത്തിൽ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ബി ബി എ വിദ്യാർഥിനി. പഠിച്ചിറങ്ങുമ്പോൾ തന്നെ മാസം 10 ലക്ഷം രൂപയാണ് ഈ മിടുക്കി ശമ്പളമായി നേടാൻ പോകുന്നത്. കേവലം 20 കളുടെ തുടക്കത്തിൽ മാത്രം പ്രായമെത്തിനിൽക്കുന്ന ഈ വിദ്യാർഥിനി, ഈ പ്രായത്തിലെ ശമ്പളത്തുകയുടെ കാര്യത്തിൽ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഐ എഫ് എസോ, ഡോക്ടറോ, എൻജിനീയറോ, ഐ ടി പ്രൊഫഷണലോ മറ്റോ ആണ് ഈ മിടുക്കി എന്ന് കരുതിയെങ്കിൽ തെറ്റി. ബി ബി എ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥിനിയാണ് മാസം 10 ലക്ഷം ശമ്പളത്തിന്‍റെ ഉടമയായിരിക്കുന്നത്. അത് നൽകുന്നതാകട്ടെ ഒരു ബാങ്കും.

500 കോടി നിക്ഷേപം! യൂസഫലി വാഗ്ദാനം ചെയ്ത് മാസങ്ങൾ, 2 ലക്ഷം സ്ക്വയർഫീറ്റിൽ പുതിയ ലുലു മാൾ തെലങ്കാനയിൽ റെഡി

വിശദമായി പറഞ്ഞാൽ ഹൈദരാബാദ് സ്വദേശി മലിസ ഫെർണാണ്ടസാണ് മാസം 10.05 ലക്ഷം ശമ്പളം നേടുന്നതിലൂടെ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുന്നത്. ക്യാംപസ് ഇന്‍റർവ്യൂവിലൂടെയാണ് ഈ മിടുക്കി സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ആക്സിസ് ബാങ്കിന്‍റെ ഒരു വാർത്താക്കുറിപ്പാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്. മലിസയെ കഴിഞ്ഞ ദിവസമാണ് ഡെപ്യൂട്ടി മാനേജർ ആയി നിയമിക്കുന്നതായി ആക്സിസ് ബാങ്ക് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഈ വാർത്തക്കുറിപ്പിലാണ് ഈ മിടുക്കിയുടെ ശമ്പളം മാസം 10.05 ലക്ഷം ആണെന്നും വ്യക്തമാക്കിയത്.

ഹൈദരാബാദിലെ എൻ എം ഐ എം എസിലെ എം ബി എ വിദ്യാർഥിനിയാണ് മലിസ. വിവരം പുറത്തു വന്നതോടെ മലിസയ്ക്ക് അഭിനന്ദന പ്രവാഹമാണ്. എൻ എം ഐ എം എസ് ഹൈദരാബാദ് ഡയറക്ടർ ഡോ. സിദ്ധാർത്ഥ ഘോഷടക്കമുള്ളവർ ഇതിനകം അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഹൈദരാബാദ് എൻ എം ഐ എം എസിന് അഭിമാനകരമായ നേട്ടമാണെന്നും മറ്റ് കുട്ടികൾക്ക് മാതൃകയാണ് മലിസയെന്നുമാണ് ഡയറക്ടർ ഡോ. സിദ്ധാർത്ഥ ഘോഷ് പറഞ്ഞത്. രാഷ്ട്രീയ രംഗത്തെയടക്കം നിരവധി പ്രമുഖരും കുട്ടിക്ക് ആശംസകളറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പത്ത്, പന്ത്രണ്ട് യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ അവസരം
15000 കുട്ടികൾക്ക് കാലാവസ്ഥാ നിർണയത്തിന് സാങ്കേതിക സഹായം നൽകിക്കൊണ്ട് ലിറ്റിൽകൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾക്ക് തുടക്കമായി