തിരുവനന്തപുരം നോർത്ത് പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഏജന്റ് നിയമനം

Published : Jun 12, 2025, 11:07 AM IST
Job vacancy

Synopsis

ഡയറക്ട് ഏജന്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 18 വയസ് തികഞ്ഞിരിക്കണം.

തിരുവനന്തപുരം : തിരുവനന്തപുരം നോർത്ത് പോസ്റ്റൽ ഡിവിഷനിൽ തപാൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് എന്നീ പോളിസികൾ ചേർക്കുന്നതിനായി ഡയറക്ട് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു. ഡയറക്ട് ഏജന്റ് അപേക്ഷകർക്ക് 18 വയസ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല. യോഗ്യത: പത്താം ക്ലാസോ തത്തുല്യമോ നിർബന്ധമായി പാസ്സ് ആയിരിക്കണം. തൊഴിൽ രഹിതർ/സ്വയം തൊഴിൽ, മുൻ ഇൻഷുറൻസ് ഏജന്റുമാർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ മുതലായവർക്ക് അപേക്ഷിക്കാം.

ഫീൽഡ് ഓഫീസർ നിയമനത്തിന് കേന്ദ്ര/സംസ്ഥാന സർവീസിൽ നിന്നും വിരമിച്ചവർക്കും ഡിസ്ചാർജ് ചെയ്യപ്പെട്ട ഗ്രാമീൺ ഡാക് സേവകർക്കും അപേക്ഷിക്കാം. ലൈഫ് ഇൻഷുറൻസുമായി ബന്ധപ്പെട്ട രം​ഗത്ത് പരിചയമുള്ളവർക്ക് മുൻഗണന നൽകും. ജൂൺ 19ന് രാവിലെ പത്ത് മണി മുതൽ തിരുവനന്തപുരം ജനറൽ പോസ്റ്റോഫീസ് ബിൽഡിം​ഗിലും 23ന് ആറ്റിങ്ങൽ ഹെഡ് പോസറ്റോഫീസിലും വാക്-ഇൻ-ഇന്റർവ്യൂ നടക്കും. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റും, ആധാർ, പാൻ എന്നീ രേഖകളുടെ ഒറിജിനലും പകർപ്പും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 7012689828/9895466643 എന്ന നമ്പറിൽ ബന്ധപ്പെടുക.

PREV
Read more Articles on
click me!

Recommended Stories

ഒറ്റ നിമിഷം ഇല്ലാതായത് ലക്ഷങ്ങളുടെ കടബാധ്യത, ഹീറോയായി ഇന്ത്യൻ വംശജൻ, ഏറ്റെടുത്തത് കോളേജിലെ ബിരുദധാരികളുടെ വായ്പകൾ
കേരളസർവകലാശാലയുടെ പഠന ഗവേഷണ പ്രോഗ്രാമുകളിലേക്കുള്ള എൻട്രൻസ് പരീക്ഷ മെയ് 18 മുതല്‍