ജലനിധിയിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തിക; നിശ്ചിത യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

Published : Apr 23, 2021, 09:09 AM ISTUpdated : Apr 23, 2021, 09:10 AM IST
ജലനിധിയിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തിക; നിശ്ചിത യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

Synopsis

നിശ്ചിത യോഗ്യതയുള്ള സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം: കേരള സർക്കാർ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ മലപ്പുറം റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് അപേക്ഷിക്കാം.

10 വർഷം ഗ്രാമവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവൃത്തിപരിചയമാണ് യോഗ്യത. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എൻജിനീയർ/ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണർ എന്നീ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലിചെയ്യുന്നവർക്ക് അപേക്ഷിക്കാം.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

PREV
click me!

Recommended Stories

10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ
ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ