Pariksha Pe Charcha : പരീക്ഷ പേ ചർച്ച; വിദ്യാർത്ഥികളോട് സംവദിക്കാൻ മോദി; ഡിസംബർ 28 മുതൽ രജിസ്ട്രേഷൻ

Web Desk   | Asianet News
Published : Dec 27, 2021, 10:53 AM IST
Pariksha Pe Charcha : പരീക്ഷ പേ ചർച്ച; വിദ്യാർത്ഥികളോട് സംവദിക്കാൻ മോദി; ഡിസംബർ 28 മുതൽ രജിസ്ട്രേഷൻ

Synopsis

 പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളുമായി സംവദിക്കുകയും പരീക്ഷാ സമ്മർദ്ദവും അനുബന്ധ പ്രശ്നങ്ങളും സംബന്ധിച്ച അവരുടെ ചോദ്യങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന ഒരു വാർഷിക പരിപാടിയാണ് പരീക്ഷാ പേ ചർച്ച.

ദില്ലി: പരീക്ഷാ പേ ചർച്ചയുടെ (Pariksha Pe Charcha) അഞ്ചാം പതിപ്പിൽ (Board Exams) ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി Prime Minister Modi) വിദ്യാർത്ഥികളുമായി (Students) സംവദിക്കും. ഡിസംബർ 28 മുതൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും (Registration) രജിസ്റ്റർ ചെയ്യാം. പരിപാടിയുടെ തീയതിയും സമയവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.  പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളുമായി സംവദിക്കുകയും പരീക്ഷാ സമ്മർദ്ദവും അനുബന്ധ പ്രശ്നങ്ങളും സംബന്ധിച്ച അവരുടെ ചോദ്യങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന ഒരു വാർഷിക പരിപാടിയാണ് പരീക്ഷാ പേ ചർച്ച. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാം. പരീക്ഷ പേ ചർച്ചയിൽ പങ്കെടുക്കാൻ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് അവരുടെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ പേജിൽ അറിയിച്ചിട്ടുണ്ട്. “എല്ലാ വർഷവും പോലെ, അടുത്ത വർഷമാദ്യം ഞങ്ങൾ പരീക്ഷ പേ ചർച്ച നടത്തും.” എന്നാണ് അറിയിപ്പ്. 

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള ചില ഓൺലൈൻ മത്സരങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ‘പരീക്ഷ പേ ചർച്ച’യിലേക്കുള്ള പ്രവേശനം. വിജയികൾക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ലഭിക്കും. ഇവർക്ക് പരിപാടിയിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റും നൽകും. കഴിഞ്ഞ വർഷം ഏപ്രിൽ ഏഴിനാണ് പരീക്ഷാ പേ ചർച്ച നടന്നത്.

കഴിഞ്ഞ വർഷം പരീക്ഷ പേ ചർച്ചയുടെ നാലാം എഡിഷനിൽ പ്രധാനമന്ത്രി മോദി പറഞ്ഞത്  രക്ഷിതാക്കളും അധ്യാപകരും മറ്റുള്ളവരും കുട്ടികളിൽ സമ്മർദ്ദം ചെലുത്തരുതെന്നും അങ്ങനെയെങ്കിൽ മാത്രമേ അവർക്ക് ഒരു സമ്മർദവുമില്ലാതെ പരീക്ഷ എഴുതാൻ കഴിയൂ എന്നുമാണ്. “നമ്മൾ വിദ്യാർത്ഥികളുടെ മേലുള്ള സമ്മർദ്ദം കുറച്ചാൽ, അവരുടെ പരീക്ഷാ ഭയവും കുറയും. മാതാപിതാക്കൾ അവരുടെ കുട്ടിയുടെ കഴിവ് മനസ്സിലാക്കുകയും അവരുടെ ശക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. വിദ്യാർത്ഥികൾക്ക് ആരോഗ്യകരമായ അന്തരീക്ഷം രക്ഷിതാക്കൾ സൃഷ്ടിക്കണം,” പ്രധാനമന്ത്രി മോദി പറഞ്ഞു.

തനിക്ക് ഇഷ്ടപ്പെടാത്ത ഒരു പ്രത്യേക വിഷയം എങ്ങനെ കൈകാര്യം ചെയ്യാം എന്ന ചോദ്യത്തിന് കഴിഞ്ഞ വർഷം ഒരു വിദ്യാർത്ഥിയോട്  പ്രധാനമന്ത്രി മോദി പറഞ്ഞു, “ചില വിഷയങ്ങൾ ഇഷ്ടപ്പെടാതിരിക്കുകയോ ആ വിഷയത്തിൽ ദുർബലരാകുകയോ ചെയ്തേക്കാം. പക്ഷേ അവ പരാജയമായി കണക്കാക്കരുത്. വിജയികളായ ആളുകൾ അവരുടെ ശക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. ഒരാൾ കഠിനമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവയെ ഒരു വെല്ലുവിളിയായി പരിഗണിക്കുകയും വേണം.'' പ്രധാനമന്ത്രി പറഞ്ഞു. 

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!