
ആലപ്പുഴ: സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഇംഗ്ലീഷ് എൻറിച്ച്മെൻറ് പ്രോഗ്രാം പദ്ധതിയിലേക്ക് റിസോഴ്സ് അധ്യാപകരെ താൽകാലികമായി നിയമിക്കുന്നു. ബിഎ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചർ, ഫങ്ഷണൽ തുടങ്ങിയവ), ടിടിസി, ഡിഎഡ്, ഡിഎൽഎഡ് ഇംഗ്ലീഷ് ബിഎഡ് എന്നിവയാണ് യോഗ്യതകൾ. എംഎ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചർ, ഫങ്ഷണൽ തുടങ്ങിയവ) അഭിലഷണീയ യോഗ്യതയാണ്.
അസാപ് സ്കിൽ ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് പരിശീലനം, അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ലഭിച്ച സർട്ടിഫിക്കറ്റോ ഡിപ്ലോമയോ ഉദ്യോഗാർഥികൾ ഹാജരാക്കണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവയും വേണം. ജൂൺ 10ന് രാവിലെ 11 മണിക്ക് ആലപ്പുഴ വിദ്യാഭ്യാസ ഉപ ഡയറക്ട്രേറ്റിൽ (കളക്ട്രേറ്റിനു സമീപം) വെച്ചാണ് അഭിമുഖം.