എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു

By Web TeamFirst Published Jul 16, 2020, 1:51 PM IST
Highlights

സംസ്ഥാന സിലബസില്‍ നാലാംക്ലാസില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികളെ കണ്ടെത്തുന്നതിനാണ് എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്.

തിരുവനന്തപുരം: 2020 ഫെബ്രുവരിയില്‍ നടന്ന എല്‍.എസ്.എസ്. / യു.എസ്.എസ്. (L.S.S./ U.S.S.) പരീക്ഷാഫലം ഇന്ന് (16-7- 2020) രാവിലെ 11 മണിയ്ക്ക് പ്രസിദ്ധീകരിക്കുമെന്ന് ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍ (DGE) കേരള അറിയിച്ചു. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralapareekshabhavan.in-ല്‍ ലഭ്യമാണ്.

ഫെബ്രുവരി 29 ശനിയാഴ്ചയായിരുന്നു പരീക്ഷ നടന്നത്. സംസ്ഥാന സിലബസില്‍ നാലാംക്ലാസില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികളെ കണ്ടെത്തുന്നതിനാണ് എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് എല്‍.എസ്.എസ്./ യു.എസ്.എസ്. പരീക്ഷ നടത്തുന്നത്. 80 മാര്‍ക്കിലാണ് എല്‍.എസ്.എസ്. പരീക്ഷ. 48 മാര്‍ക്ക് നേടുന്നവരാണ് സ്‌കോളര്‍ഷിപ്പിന് യോഗ്യത നേടുന്നത്. യു.എസ്.എസ്. പരീക്ഷ 90 മാര്‍ക്കിനാണ്. 70 ശതമാനം സ്‌കോര്‍ ചെയ്താല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും.

click me!