
തിരുവനന്തപുരം: വിവരാവകാശ നിയമം 2005 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് കോഴ്സിന് രജിസ്റ്റർ ചെയ്യാം.
താൽപര്യമുള്ളവർക്ക് rti.img.kerala.gov.in മുഖേന ഇന്ന് (ഏപ്രിൽ 1) മുതൽ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഏപ്രിൽ 18 ന് കോഴ്സ് ആരംഭിക്കും.