സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 262.33 കോടി രൂപ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി

Published : Oct 27, 2022, 01:37 PM IST
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 262.33 കോടി രൂപ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി

Synopsis

ഈ അദ്ധ്യയന വർഷത്തിൽ 278 കോടി രൂപയാണ് കേന്ദ്രവിഹിതമായി മൊത്തം ലഭിക്കേണ്ടത്. അതിൽ 110.38 കോടി രൂപ കൂടി ഇനി ലഭ്യമാകാനുണ്ടെന്നും മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 

തിരുവനന്തപുരം : സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് നടപ്പ് അദ്ധ്യയന വർഷത്തിലേക്കായി 262.33 കോടി രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പാചകത്തൊഴിലാളികൾക്കുള്ള ശമ്പളവും പാചക ചെലവും ഉൾപ്പെടുന്നതാണ് ഈ സംഖ്യ. കേന്ദ്രവിഹിതമായ 167.38 കോടി രൂപ ഈ മാസം ലഭിക്കുകയും സംസ്ഥാന വിഹിതമായ 94.95 കോടി രൂപ അനുവദിക്കുകയും ചെയ്യുകയായിരുന്നു.

കേന്ദ്രവിഹിതം ലഭിക്കാതിരുന്ന സാഹചര്യത്തിൽ വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അധിക വിഹിതം അനുവദിച്ചാണ് ഈ വർഷം ജൂൺ ജൂലൈ മാസങ്ങളിൽ പാചക തൊഴിലാളികൾക്കുള്ള കൂലിയുടെ വിഹിതം നൽകിയിരുന്നത്. ഈ അദ്ധ്യയന വർഷത്തിൽ 278 കോടി രൂപയാണ് കേന്ദ്രവിഹിതമായി മൊത്തം ലഭിക്കേണ്ടത്. അതിൽ 110.38 കോടി രൂപ കൂടി ഇനി ലഭ്യമാകാനുണ്ടെന്നും മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 

PREV
click me!

Recommended Stories

'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ
കേരളത്തിലെ യുവജനങ്ങൾ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്തണം: റോജി എം ജോൺ