സെയിൽസ്മാൻമാരാകാൻ അപേക്ഷിക്കേണ്ടത് പി.എസ്.സി വഴി: പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് സപ്ലൈ കോ

By Web TeamFirst Published Oct 12, 2020, 8:23 AM IST
Highlights

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും സെയിൽസ്മാൻമാർക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത് പി.എസ്.സിയാണെന്നും സപ്ലൈകോ അറിയിച്ചു.
 

തിരുവനന്തപുരം: കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് സെയിൽസ്മാൻമാരെ നേരിട്ടെടുക്കുന്നുവെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും സെയിൽസ്മാൻമാർക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത് പി.എസ്.സിയാണെന്നും സപ്ലൈകോ അറിയിച്ചു.

പതിനാലു ജില്ലകളിലും ഒഴിവുകൾ പ്രതീക്ഷിക്കുന്നുണ്ട്. പി.എസ്.സി മാനദണ്ഡങ്ങളാണ് ബാധകം. പി.എസ്.സി ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21 ആണ് എന്നതാണ് യഥാർത്ഥ വിവരം. സപ്ലൈകോ സെയിൽസ്മാൻമാരെ നേരിട്ടെടുക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു.

click me!