സംസ്കൃത സർവ്വകലാശാല പരീക്ഷകളുടെ കോഴ്സ് രജിസ്ട്രേഷൻ; അവസാന തീയതി ഫെബ്രുവരി 10

Published : Jan 13, 2023, 04:04 PM IST
സംസ്കൃത സർവ്വകലാശാല പരീക്ഷകളുടെ കോഴ്സ് രജിസ്ട്രേഷൻ; അവസാന തീയതി ഫെബ്രുവരി 10

Synopsis

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി. എ. (റീ-അപ്പീയറൻസ്) പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഏപ്രിലിൽ നടക്കുന്ന രണ്ടും നാലും ആറും സെമസ്റ്റർ ബിരുദം, രണ്ടും നാലും സെമസ്റ്റർ ബിരുദാനന്തര ബിരുദം, ആറും എട്ടും സെമസ്റ്റർ ബി. എഫ്. എ., രണ്ടാം സെമസ്റ്റർ ഡിപ്ലോമ/പി. ജി. ഡിപ്ലോമ എന്നീ പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് സർവ്വകലാശാല അറിയിച്ചു. അവസാന തീയതി ഫെബ്രുവരി 10.

സംസ്കൃത സർവ്വകലാശാല പരീക്ഷ തീയതികളിൽ മാറ്റം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ജനുവരി 13ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷ ജനുവരി 31ലേയ്ക്കും ജനുവരി 12ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷ ഫെബ്രുവരി രണ്ടിലേയ്ക്കും മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.

ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി. എ. (റീ-അപ്പീയറൻസ്) പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു