സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്. ഡി. : പ്രവേശന പരീക്ഷ 15ാം തീയതി മുതൽ; വിശദാംശങ്ങളിങ്ങനെ

Published : Nov 14, 2022, 04:44 PM IST
സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്. ഡി. : പ്രവേശന പരീക്ഷ 15ാം തീയതി മുതൽ; വിശദാംശങ്ങളിങ്ങനെ

Synopsis

ഉർദു ഒഴികെയുളള പ്രവേശന പരീക്ഷകൾ കാലടി മുഖ്യ ക്യാമ്പസിലായിരിക്കും നടക്കുക. ഉർദു വിഭാഗത്തിലേയ്ക്കുളള പ്രവേശന പരീക്ഷ കൊയിലാണ്ടി പ്രാദേശിക ക്യാമ്പസിലായിരിക്കും നടക്കുക. 

എറണാകുളം:  ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലേയ്ക്കുളള പിഎച്ച്.ഡി. പ്രവേശന പരീക്ഷകൾ നവംബര്‍ 15 മുതൽ 18 വരെ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ഉർദു ഒഴികെയുളള പ്രവേശന പരീക്ഷകൾ കാലടി മുഖ്യ ക്യാമ്പസിലായിരിക്കും നടക്കുക. ഉർദു വിഭാഗത്തിലേയ്ക്കുളള പ്രവേശന പരീക്ഷ കൊയിലാണ്ടി പ്രാദേശിക ക്യാമ്പസിലായിരിക്കും നടക്കുക. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ഫിലോസഫി, ഹിസ്റ്ററി, മോഹിനിയാട്ടം, സോഷ്യോളജി, മ്യൂസിക്, സോഷ്യൽവർക്ക്, ഉർദ്ദു, സംസ്കൃതം വേദിക് സ്റ്റഡീസ്, സൈക്കോളജി, ജ്യോഗ്രഫി, തിയറ്റർ വിഭാഗങ്ങളിലേയ്ക്കുളള പ്രവേശന പരീക്ഷകൾ നവംബര്‍ 15 രാവിലെ 10ന് ആരംഭിക്കും. 

ഹാൾടിക്കറ്റുകൾ സർവ്വകലാശാല വെബ്സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. സംസ്കൃതം സാഹിത്യം, സംസ്കൃതം വ്യാകരണം (നവംബര്‍ 16ന് രാവിലെ 10ന്), സംസ്കൃതം വേദാന്തം (നവംബർ 16 രാവിലെ 10ന്), സംസ്കൃതം ന്യായം (നവംബര്‍ 17ന് രാവിലെ 10ന്), സംസ്കൃതം ജനറൽ (നവംബര്‍ 17ന് ഉച്ചകഴിഞ്ഞ് രണ്ടിന്), മാനുസ്ക്രിപ്റ്റോളജി, കംപാരറ്റീവ് ലിറ്ററേച്ചർ (നവംബർ 18ന് രാവിലെ 10ന്), ട്രാൻസലേഷൻ സ്റ്റഡീസ് (നവംബര്‍ 18ന് ഉച്ചകഴിഞ്ഞ് രണ്ടിന്) എന്നിങ്ങനെയാണ് മറ്റ് പ്രവേശന പരീക്ഷകൾ നടക്കുക. നവംബര്‍ 21ന് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. യോഗ്യരായവർ അതത് വകുപ്പ് അധ്യക്ഷർക്ക് റിസർച്ച് പ്രപ്പോസൽ സമർപ്പിക്കേണ്ട അവസാന തീയതി നവംബര്‍ 24. ഡിസംബര്‍ 15ന് പിഎച്ച്.ഡി. ക്ലാസുകൾ ആരംഭിക്കും.
 

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം