സംസ്‌കൃത സര്‍വകലാശാല ഡിഗ്രി, പിജി വിഭാഗങ്ങളിലെ സെമസ്റ്റർ അവധി പ്രഖ്യാപിച്ചു

Published : Oct 25, 2022, 04:42 PM IST
സംസ്‌കൃത സര്‍വകലാശാല ഡിഗ്രി, പിജി വിഭാഗങ്ങളിലെ സെമസ്റ്റർ അവധി പ്രഖ്യാപിച്ചു

Synopsis

എം ഫിൽ./പിഎച്ച് .ഡി. വിദ്യാർത്ഥികൾക്ക് സെമസ്റ്റർ അവധി ബാധകമല്ല.

കൊച്ചി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവംബർ
ഒന്ന് മുതൽ 30 വരെ സെമസ്റ്റർ അവധിയായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സെമസ്റ്റർ അവധിക്ക് ശേഷം ഡിസംബർ
ഒന്നിന് ക്ലാസ്സുകൾ പുനഃരാരംഭിക്കും. എംഫിൽ/പി എച്ച് ഡി വിദ്യാർത്ഥികൾക്ക് സെമസ്റ്റർ അവധി ബാധകമല്ല.

എം എ (മ്യൂസിയോളജി) ക്ലാസുകൾ നവംബർ 30 വരെ

സര്‍വകലാശാലയിലെ 2020 അഡ്മിഷൻ എം എ (മ്യൂസിയോളജി) വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ ക്ലാസുകൾ നവംബർ 30 വരെ ദീർഘിപ്പിച്ചതായി സർ‍വ്വകലാശാല അറിയിച്ചു.

ഒന്നാം സെമസ്റ്റർ ബി എ കോഴ്സ് രജിസ്ട്രേഷൻ അവസാന തീയതി നവംബർ 2

സര്‍വകലാശാലയിലെ ഒന്നാം സെമസ്റ്റർ ബി എ പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രോജക്ട് ഉൾപ്പെടെയുള്ളവയുടെ കോഴ്സ്
രജിസ്ട്രേഷൻ പുതുക്കിയ സിലബസ് പ്രകാരം ഓൺലൈനായി നവംബ‍ർ രണ്ടുവരെ രജിസ്റ്റർ ചെയ്യാമെന്ന് സ‍ർവ്വകലാശാല അറിയിച്ചു.
കോഴ്സ് രജിസ്ട്രേഷൻ കൃത്യസമയത്ത് ചെയ്യാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷാ രജിസ്ട്രേഷൻ നടത്തുന്നതിനോ പരീക്ഷ എഴുതുന്നതിനോ
അനുവാദമുണ്ടായിരിക്കുന്നതല്ല.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു