യു.ജി.സി / സി.എസ്.ഐ.ആർ - നെറ്റ് / ജെ.ആര്‍.എഫ് സൗജന്യ പരീക്ഷാ പരിശീലനവുമായി സംസ്കൃത സര്‍വ്വകലാശാല

Published : Sep 25, 2025, 04:24 PM IST
Students

Synopsis

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയും ന്യൂനപക്ഷ ക്ഷേമ വകുപ്പും ചേർന്ന് ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി സൗജന്യ യു.ജി.സി / സി.എസ്.ഐ.ആർ - നെറ്റ് /ജെ.ആര്‍.എഫ് പരീക്ഷാ പരിശീലനം നൽകുന്നു. 

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയും ന്യൂനപക്ഷ ക്ഷേമ വകുപ്പും ചേര്‍ന്ന് സര്‍വ്വകലാശാലയിലെയും, മറ്റു കോളേജുകളിലെയും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി യു.ജി.സി / സി.എസ്.ഐ.ആർ - നെറ്റ് / ജെ.ആര്‍.എഫ് പരീക്ഷാ പരിശീലനം നല്‍കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം പൂര്‍ണ്ണമായി സൗജന്യമായിരിക്കും. ജനറല്‍ പേപ്പര്‍ ഒന്നിന് 12 ദിവസത്തെ പരിശീലനം ഓഫ്‍ലൈനായി ശനി, ‍ഞായര്‍, മറ്റു അവധി ദിവസങ്ങളിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്. പരിചയ സമ്പന്നരും, പ്രഗത്ഭരുമായ പരിശീലകര്‍ നേതൃത്വം നല്‍കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് സര്‍വ്വകലാശാലയിലെ ഈക്വൽ ഓപ്പർച്ച്യൂണിറ്റി സെല്ലും കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലും ചേര്‍ന്നാണ്.

12 ദിവസത്തെ പരിശീലന പരിപാടിയില്‍ ഹാജര്‍ നിര്‍ബന്ധമാണ്. പി ജി ഒന്നാം വര്‍ഷ പരീക്ഷയില്‍ 55 % മാര്‍ക്ക് നേടി രണ്ടാം വര്‍ഷ പഠനം നടത്തുന്നവര്‍ക്കും 55% മാര്‍ക്കോടെ പി. ജി. പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. പ്രവേശനം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം. ന്യൂനപക്ഷ ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. എ.പി.എല്‍. വിഭാഗത്തില്‍ എട്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9048969806.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ; അഡ്മിഷൻ ആരംഭിച്ചു