സ്‌പോർട്‌സ് കൗൺസിലിൽ പരിശീലകരെ നിയമിക്കുന്നു; അഭിമുഖം നാളെ

Published : Sep 23, 2025, 04:38 PM IST
Sports Coach

Synopsis

സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ കായിക ഇനങ്ങളിൽ പരിശീലകരെ നിയമിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 24-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

തിരുവനന്തപുരം: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ ഫുട്‌ബോൾ, അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോൾ, ബേസ്‌ബോൾ, സ്വിമ്മിങ് എന്നീ കായിക ഇനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ പരിശീലകരെ നിയമിക്കുന്നു. ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ള, 45 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ സെപ്തംബർ 24-ന് രാവിലെ പത്തിന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ എത്തിച്ചേരണം. ഫോൺ- 0471 2330167.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

തശൂർ: ചാലക്കുടി ഗവ. ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗിൽ ഒരു ഗസ്റ്റ് ഇൻസ്ട്രകടറുടെ ഒഴിവുണ്ട്. പി.എസ്.സിയുടെ റൊട്ടേഷൻ തയ്യാറാക്കുന്ന സംവരണ, സംവരണേതര ചാർട്ട് പ്രകാരം ഈഴവ വിഭാഗത്തിൽ നിന്നുമായിരിക്കും നിയമനം നടത്തുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ 24 ന് രാവിലെ 10.30 ന് ഐടിഐയിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ : 0480 2701491

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ