സഫലം 2020 ആപ്പ്: എസ്എസ്എൽസി ഫലം അറിയേണ്ടത് ഇങ്ങനെ...

By Web TeamFirst Published Jun 29, 2020, 2:47 PM IST
Highlights

എസ്എസ്എൽസി റിസൽട്ട് അറിയാൻ ആദ്യം രജിസ്റ്റർ നമ്പർ നൽകുക. ശേഷം തൊട്ടു താഴെ ജനന തീയതി കൊടുത്ത് സബ്മിറ്റ് ചെയ്യുക. 


തിരുവനന്തപുരം: നാളെയാണ് എസ്എസ്എൽസി ഫലം അറിയുന്നത്. നാല് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി  പരീക്ഷ എഴുതിയിരിക്കുന്നത്. ഏകദേശം 2 മണിയോടെയായിരിക്കും റിസൽട്ട് എത്തുക. വിവിധ പോർട്ടലുകൾ കൂടാതെ സഫലം 2020 എന്ന ആപ്പിലൂടെ ഇത്തവണയും റിസൽട്ട് അറിയാൻ സാധിക്കും. നേരത്തെ തന്നെ ആപ്പ് ഡൗൺലോഡ് ചെയ്ത് വച്ചാൽ അവസാന നിമിഷത്തെ ഡേറ്റ ട്രാഫിക് ഒഴിവാക്കാൻ സാധിക്കും. 

​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്നും saphalam 2020 എന്ന ആപ്പ് ഡൗൺ‌ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ഓപ്പൺ ചെയ്യുമ്പോൾ എസ്എസ്എൽസി, വിഎച്ച്എസ്ഇ, എച്ച് എസ് ഇ എന്നീ മൂന്ന് ഓപ്ഷൻസ് കാണാൻ സാധിക്കും. ഏത് റിസൽട്ടാണോ ആവശ്യം അത് സെലക്റ്റ് ചെയ്യുക. എസ്എസ്എൽസി റിസൽട്ട് അറിയാൻ ആദ്യം രജിസ്റ്റർ നമ്പർ നൽകുക. ശേഷം തൊട്ടു താഴെ ജനന തീയതി കൊടുത്ത് സബ്മിറ്റ് ചെയ്യുക. വളരെ എളുപ്പത്തിൽ എസ്എസ്എൽസി റിസൽട്ട് അറിയാൻ സാധിക്കും. മാർച്ച് പത്തിനാണ് എസ്എസ്എൽസി പരീക്ഷ ആരംഭിച്ചത്. പിന്നീട് ലോക്ക്ഡൗണിനെ തുടർന്ന് മാറ്റിവെച്ച പരീക്ഷകൾ മെയ് 26 മുതൽ 30വരെയാണ് നടത്തിയത്. 

click me!