SAY Exam notification : സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ

Published : Jun 30, 2022, 10:37 AM ISTUpdated : Jun 30, 2022, 10:39 AM IST
SAY Exam notification : സേ, ഇംപ്രൂവ്‌മെന്റ്  പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ

Synopsis

അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ ഏഴ് വരെയും സ്‌കൂളുകളിൽ സമർപ്പിക്കാം.

തിരുവനന്തപുരം: ഹയർ സെക്കണ്ടറി (higher secondary) (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ (SAY/Improvement Exam) വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30 ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ ഏഴ് വരെയും സ്‌കൂളുകളിൽ സമർപ്പിക്കാം. ഫീസുകൾ ''0202-01-102-93-VHSE Fees''  എന്ന ശീർഷകത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടച്ച് അസൽ ചെലാൻ സഹിതം അപേക്ഷ വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയ സ്‌കൂളുകളിൽ സമർപ്പിക്കണം. അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.

സംസ്ഥാനത്തെ ഈ വർഷത്തെ ഹയർസെക്കണ്ടറി പരീക്ഷയിൽ 83.87 ശതമാനം വിജയം. വൊക്കേഷനൽ ഹയർസെക്കണ്ടറിയിൽ 78.26 ശതമാനമാണ് ജയം. രണ്ടിലും വിജയശതമാനം മുൻവർഷത്തെക്കാൾ കുറഞ്ഞു. ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ കഴിഞ്ഞ വർഷത്തെ  വിജയ ശതമാനം 87.94 ആയിരുന്നു. വിഎച്ച്എസ്ഇയിലെ വിജയശതമാനം മുൻവർഷം 79.62 ആയിരുന്നു.  3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്. ഏറ്റവും കൂടുതൽ വിജയം കോഴിക്കോട് ജില്ലയിൽ (87.79) ആണ്. കുറവ് വയനാട്ടിൽ (75.07). 28450 പേർ എല്ലാറ്റിനും എ പ്ലസ് നേടി. 53 പേർക്ക് 1200 ൽ 1200 മാർക്ക് കിട്ടി. ചോദ്യം കടുകട്ടിയെന്നു പരാതി ഉയരുകയും ഉത്തരസൂചിക വിവാദവുമുണ്ടായ കെമിസ്ട്രിയിലെ വിജയ ശതമാനം 89.14 ആണ്. മുൻവർഷം 93.24 ആയിരുന്നു. 

കൊവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വർഷം വാരിക്കോരി മാർക്കിട്ടെന്ന പരാതി ഒഴിവാക്കാൻ എസ്എസ്എൽസിക്കെന്നെ പോലെ പ്ലസ് ടു വിലും തുടക്കം മുതൽ വിദ്യാഭ്യാസവകുപ്പ് കൂടുതൽ ജാഗ്രത കാണിച്ചിരുന്നു. ഫോക്കസ് ഏരിയ നിശ്ചയിക്കുന്നതലിടക്കമുള്ള കടുംപിടത്തമാണ് ശതമാനം കുറയാൻ കാരണം. കെമിസിട്രി മൂല്യനിർണ്ണയ ക്യാമ്പിൽ പ്രതിഷേധിച്ച അധ്യാപകർക്കെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതേസമയം ചോദ്യം തയ്യാറാക്കിയ അധ്യാപകൻ സെറ്റ് ചെയ്ത ഉത്തരസൂചികയിലും വിദഗ്ധസമിതി പിഴവ് കണ്ടെത്തിയിരുന്നു. എല്ലാം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു