മിടുക്കരായ വിദ്യാർത്ഥികളെ കാത്തിരിക്കുന്ന സ്കോളർഷിപ്പുകൾ ഇവയാണ്; ജനുവരി 20 വരെ അപേക്ഷിക്കാം

By Web TeamFirst Published Jan 9, 2021, 3:42 PM IST
Highlights

മിടുക്കരായ വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത് നിരവധി സ്കോളര്‍ഷിപ്പുകളാണ്. അവ ഏതെല്ലാമാണെന്ന് അറിയാം. ഇവയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജനുവരി 20 വരെ ദീര്‍ഘപ്പിച്ചിട്ടുണ്ട്. 

ദില്ലി:  നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷിക്കാവുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് ഓൺലൈൻ അപേക്ഷ നൽകാവുന്ന തീയതി ജനുവരി 20 വരെ നീട്ടി. സ്‌കോളർഷിപ്പുകളും നൽകുന്ന മന്ത്രാലയം/വകുപ്പുകളും

സെൻട്രൽ സെക്ടർ സ്‌കീം ഓഫ് സ്‌കോളർഷിപ്പ് ഫോർ കോളേജ് ആൻഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് (ഹയർ എജ്യുക്കേഷൻ വകുപ്പ്)

പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കോളർഷിപ്പ് സ്‌കീം ഫോർ ആർ.പി.എഫ്./ആർ.പി.എസ്.എഫ്. (റെയിൽവേ മന്ത്രാലയം)

നാഷണൽ ഫെലോഷിപ്പ് ആൻഡ് സ്‌കോളർഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി. സ്റ്റുഡന്റ്സ് (ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയം)

ടോപ് ക്ലാസ് എജ്യുക്കേഷൻ സ്‌കീം ഫോർ എസ്.സി. സ്റ്റുഡന്റ്സ് (സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് മന്ത്രാലയം)

ഫിനാൻഷ്യൽ അസിസ്റ്റൻസ് ഫോർ എജ്യുക്കേഷൻ ഓഫ് വാർഡ്‌സ് ഓഫ് ബീഡി/സിനി/ഐ.ഒ.എം.സി./എൽ.എസ്.ഡി.എം. വർക്കേഴ്‌സ്‌പോസ്റ്റ് മെട്രിക് (ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് മന്ത്രാലയം)

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസെബിലിറ്റീസ്; സ്‌കോളർഷിപ്പ് ഫോർ ടോപ് ക്ലാസ് എജ്യുക്കേഷൻ ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസെബിലിറ്റീസ് (എംപവർമെന്റ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ് വകുപ്പ്)

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് സ്‌കീം ഫോർ മൈനോറിറ്റീസ്; മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് ഫോർ പ്രൊഫഷണൽ ആൻഡ് ടെക്‌നിക്കൽ കോഴ്‌സസ് (മൈനോറിറ്റി അഫയേഴ്‌സ് മന്ത്രാലയം)

പ്രഗതി സ്‌കോളർഷിപ്പ് സ്‌കീം ഫോർ ഗേൾ സ്റ്റുഡന്റ്‌സ്‌ടെക്‌നിക്കൽ ഡിഗ്രി, ടെക്‌നിക്കൽ ഡിപ്ലോമ; സാക്ഷം സ്‌കോളർഷിപ്പ് സ്‌കീം ഫോർ സ്‌പെഷ്യലി ഏബിൾഡ് സ്റ്റുഡന്റ്‌സ് (ടെക്‌നിക്കൽ ഡിഗ്രി, ടെക്‌നിക്കൽ ഡിപ്ലോമ (എ.ഐ. സി.ടി.ഇ.)

പി.ജി. ഇന്ദിരാഗാന്ധി സ്‌കോളർഷിപ്പ് ഫോർ സിംഗിൾ ഗേൾ ചൈൽഡ്; പി.ജി. സ്‌കോളർഷിപ്പ് ഫോർ യൂണിവേഴ്‌സിറ്റി റാങ്ക് ഹോൾഡേഴ്‌സ് (ഫസ്റ്റ്, സെക്കൻഡ്); പി.ജി. സ്‌കോളർഷിപ്പ് സ്‌കീം ഫോർ എസ്.സി./എസ്.ടി. സ്റ്റുഡന്റ്‌സ് ഫോർ പർസ്യൂയിങ് പ്രൊഫഷണൽ കോഴ്‌സസ് (യു.ജി.സി.)

click me!