'സ്കൂൾ ഇൻ എ വാൻ': ആദിവാസി വിഭാ​ഗത്തിലെ വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കി ഒഡീഷ സർക്കാർ

Web Desk   | Asianet News
Published : Oct 30, 2021, 01:50 PM ISTUpdated : Oct 30, 2021, 02:00 PM IST
'സ്കൂൾ ഇൻ എ വാൻ': ആദിവാസി വിഭാ​ഗത്തിലെ വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കി ഒഡീഷ സർക്കാർ

Synopsis

നൂതന സമീപനത്തിലൂടെ അധസ്ഥിതരായ ആദിവാസി വിഭാ​ഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്കും പഠനത്തിൽ ഭാ​ഗഭാക്കാക്കാൻ വേണ്ടിയാണ് ഈ സംരംഭം. സംസ്ഥാന സർക്കാരിന്റെയും യൂണിസെഫിന്റെയും സംയുക്ത സഹകരണത്തോടെയാണ് സ്കൂൾ ഓൺ വീൽ എന്ന പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 

ഭുവനേശ്വർ; പാവപ്പെട്ടവരും ദരിദ്രരുമായ ആദിവാസി വിഭാ​ഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് (Education Facility) പഠനസൗകര്യം ലഭ്യമാക്കി സംസ്ഥാനത്തെ എസ് സി എസ് ടി വികസന വകുപ്പ്. 4000 വിദ്യാർത്ഥികൾക്കാണ് സ്കൂൾ ഇൻ എ വാൻ (School in a van) പദ്ധതിയിലൂടെ പഠന സൗകര്യം ലഭ്യമാകുന്നത്. വാൻ ക്ലാസ് മുറിയാക്കി മാറ്റിക്കൊണ്ടാണ് ഈ പദ്ധതി കുട്ടികളിലേക്കെത്തുന്നത്. ഓൺലൈൻ വിദ്യാഭ്യാസം അപ്രാപ്യമായ ഇടങ്ങളിലേക്ക് ഈ സൗകര്യം ലഭ്യമാകുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് സ്കൂളുകൾ വിർച്വൽ പഠനത്തിലേക്ക് എത്തിച്ചേർന്നു. എന്നാൽ ഇതിനാവശ്യമായ ഇന്റർനെറ്റോ സ്മാർട്ട് ഫോൺ സൗകര്യങ്ങളോ ഇല്ലാത്ത നിരവധി കുട്ടികളുണ്ട്. ആദിവാസി മേഖലകളിലെ കുട്ടികൾക്ക് ഇക്കാരണങ്ങൾ കൊണ്ട് തന്നെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സാഹചര്യമാണുള്ളത്. എസ് സി എസ് ടി വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രജ്ഞന ചോപ്ര പറഞ്ഞു. 

നൂതന സമീപനത്തിലൂടെ അധസ്ഥിതരായ ആദിവാസി വിഭാ​ഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്കും പഠനത്തിൽ ഭാ​ഗഭാക്കാക്കാൻ വേണ്ടിയാണ് ഈ സംരംഭം. സംസ്ഥാന സർക്കാരിന്റെയും യൂണിസെഫിന്റെയും സംയുക്ത സഹകരണത്തോടെയാണ് സ്കൂൾ ഓൺ വീൽ എന്ന പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇത് ആദിവാസി മേഖലകളിലെ 1 മുതൽ 5 വരെയുള്ള ക്ലാസുകളിലെ ഏകദേശം 40,000 വിദ്യാർത്ഥികൾക്ക് പഠനാനുഭവം പ്രദാനം ചെയ്യും. കിയോഞ്ചർ, ജജ്പൂർ, മയൂർഭഞ്ച്, അങ്കുൾ, ​ഗജപതി, റായ​ഗഡ, കലഹണ്ടി, മാൽക്കങ്കിരി, കന്ധാമൽ, ​ഗഞ്ചം എന്നീ ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 

കുട്ടികളുടെ പഠനോപകരണങ്ങളായ ഓഡിയോ വിഷ്വൽ സംവിധാനങ്ങളാണ് വാനിൽ സജ്ജീകരിച്ചിരിക്കുന്നത്. 1ാം ക്ലാസ് മുതൽ 5ാം ക്ലാസ് വരെയുള്ള കുട്ടികളുടെ പുസ്തകങ്ങൾ, സയൻസ് കിറ്റുകൾ, സ്പോർട്ട്സ് കിറ്റ്, ശുചിത്വ വിദ്യാഭ്യാസ കിറ്റുകൾ എന്നിവയാണ് ഈ മൊബൈൽ സ്കൂളുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾ സന്തോഷമായി ഇരിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഈ വാനിലുള്ളിലുണ്ട്. സംസ്ഥാന സർക്കാരിന്റെ എല്ലാ കൊവിഡ് പ്രോട്ടോക്കോളും അനുസരിച്ചാണ് പ്രവർത്തനം. തുറസ്സായ സ്ഥലത്ത് പരിശീലനം സിദ്ധിച്ച സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടത്തുന്നത്. ഓരോ സെഷനും ഏകദേശം 2 മണിക്കൂർ നീണ്ടുനിൽക്കും. 10 ജില്ലകളിലെ 1000ത്തോളം ​ഗ്രാമങ്ങളിലെ 40000 വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 

PREV
click me!

Recommended Stories

ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു
ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ