കർണ്ണാടകയിൽ സ്കൂൾ തുറന്നു: 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ; കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കർശനനിർദ്ദേശം

By Web TeamFirst Published Aug 24, 2021, 10:23 AM IST
Highlights

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണെമെന്ന് നിർദ്ദേശമുണ്ട്.

ബംഗളൂരു: കർണാടകയിൽ സ്കൂൾ പഠനം പുനരാരംഭിച്ചു.  9,10,11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് കർണ്ണാടകയിൽ സ്കൂൾ പഠനം പുനരാരംഭിച്ചത്. ക്ലാസുകളിൽ ഒരു ബെഞ്ചിൽ ഒരു വിദ്യാർത്ഥിയെ മാത്രമേ അനുവദിക്കുന്നുള്ളൂ. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണെമെന്ന് നിർദ്ദേശമുണ്ട്. സ്കൂൾ അധ്യയനം പുനരാരംഭിച്ച കർണാടകയിൽ വിദ്യാർത്ഥികൾ ‘ഹാപ്പി’ ആണെന്ന് അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ. 

ഏറെ കാലത്തിനു ശേഷം വിദ്യാലയത്തിന്റെ പടികയറിയ വിദ്യാർത്ഥികൾ പുതിയ ഊർജ്ജത്തോടെയാണ് പഠനം നടത്തുന്നതന്ന് അധ്യാപകർ. ‘സ്കൂളിൽ തിരിച്ചെത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും സുഹൃത്തുക്കളെ എന്നും കാണാൻ കഴിയുമെന്നും ഒരു വിദ്യാർത്ഥി പ്രതികരിച്ചു.
സർക്കാർ അതീവ ശ്രദ്ധ പുലർത്തിയാണ് ക്ലാസ് റൂം പഠനം ആരംഭിച്ചിട്ടുള്ളത്. ഇതുവരെ കുത്തിവയ്പ് എടുക്കാത്ത രക്ഷിതാക്കൾ ഇതിനായി രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാർക്കും കോവിഡ് വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!