
കൊല്ലം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസിനെ നിയമിക്കും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കെമിസ്ട്രി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ മൈക്രോബയോളജി എന്നിവയില്‍ ഏതെങ്കിലും വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. മുന്‍പ് അപ്രന്റീസായി പരിശീലനം പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി : 19-32 വയസ്. കാലാവധി മൂന്ന് വര്‍ഷം.
ഒന്നാം വര്‍ഷം 11,000 രൂപയും രണ്ടാം വര്‍ഷം 12,000 രൂപയും മൂന്നാം വര്‍ഷം 13,000 രൂപയും സ്റ്റൈപ്പന്റ് ലഭിക്കും. സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മുന്‍പരിചയ രേഖകളും സഹിതം മാര്‍ച്ച് ഒമ്പത് രാവിലെ 11ന് ബിഗ് ബസാറില്‍ ഉഷസ് ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: www.kspcb.kerala.gov.in ഫോണ്‍: 0474-2762117, 0474-2950617.