Scole Kerala : സ്‌കോള്‍ കേരള സ്വയം പഠന സഹായികളുടെ വില്‍പ്പന ജില്ലാ കേന്ദ്രങ്ങളില്‍

Published : May 11, 2022, 10:22 AM ISTUpdated : May 11, 2022, 12:42 PM IST
Scole Kerala : സ്‌കോള്‍ കേരള സ്വയം പഠന സഹായികളുടെ വില്‍പ്പന ജില്ലാ കേന്ദ്രങ്ങളില്‍

Synopsis

വിദ്യാര്‍ഥികള്‍ പാഠപുസ്തകത്തോടൊപ്പം സ്വയം പഠന സഹായികളും പ്രയോജനപ്പെടുത്തണമെന്ന് സ്‌കോള്‍ കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

തിരുവനന്തപുരം: സ്‌കോള്‍ കേരള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കുളള സ്വയംപഠന സഹായികളുടെ വില്‍പ്പന ആരംഭിച്ചു. സ്‌കോള്‍ കേരളയുടെ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ഇവ ലഭിക്കും. www.scolekerala.org  എന്ന വെബ് സൈറ്റ് മുഖേന ഓഫ് ലൈനായും ഓണ്‍ലൈനായും പുസ്തകവില അടച്ച് ചെലാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഹാജരാക്കണം. 

സ്‌കോള്‍ കേരള ഓപ്പണ്‍ റെഗുലര്‍ കോഴ്സ് വിദ്യാര്‍ഥികള്‍ക്ക് സ്വയം പഠിക്കാവുന്ന തരത്തില്‍ ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ഇംഗ്ലീഷില്‍ തയ്യാറാക്കി വിതരണം ചെയ്തു വരുന്ന സ്വയം പഠന സഹായികളില്‍ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ  മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഒന്നും രണ്ടും വര്‍ഷത്തെ സ്വയം പഠന സഹായികളുടെ വില്‍പ്പനയാണ് ആരംഭിച്ചത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഓരോ പാഠഭാഗത്തുനിന്നും അനുബന്ധമായി പ്രധാന ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ പാഠപുസ്തകത്തോടൊപ്പം സ്വയം പഠന സഹായികളും പ്രയോജനപ്പെടുത്തണമെന്ന് സ്‌കോള്‍ കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്സിന് അപേക്ഷിക്കാം
ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല (4 മാസം) കോഴ്സ് ആരംഭിക്കും. ഫീസ്: 25000+ജി.എസ്.ടി, ആകെ സീറ്റ്: 30, യോഗ്യത: ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്വറല്‍ അസിസ്റ്റന്‍സ്ഷിപ്പ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ച്വര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ് എന്നീ യോഗ്യതയുളള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫോറം 200 രൂപയുടെ മണിയോര്‍ഡറോ, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 15. അപേക്ഷ www.vasthuvidyagurukulam.com  എന്ന  വെബ് സൈറ്റ് വഴിയും അയയ്ക്കാം. വിലാസം : എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യ ഗുരുകുലം, ആറന്മുള, പത്തനംതിട്ട, പിന്‍ 689533. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0468 2319740, 9847053294, 9947739442, 9188089740.

PREV
click me!

Recommended Stories

ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു
ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ