സ്‌കോൾ- കേരള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

By Web TeamFirst Published Dec 8, 2020, 9:57 AM IST
Highlights

റെഗുലർ ഹയർസെക്കണ്ടറി പഠനത്തോടൊപ്പം സമാന്തരമായി പഠനം നടത്താവുന്ന വിധത്തിലാണ് കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്. പി.എസ്.സി മുഖേനയുള്ള സർക്കാർ ജോലിക്ക് യോഗ്യതയായി സർക്കാർ അംഗീകാരം ലഭിച്ച കോഴ്‌സാണിത്.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് ആറാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതുള്ള ആർക്കും പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാം. ഡിസംബർ ഏഴു മുതൽ www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
റെഗുലർ ഹയർസെക്കണ്ടറി പഠനത്തോടൊപ്പം സമാന്തരമായി പഠനം നടത്താവുന്ന വിധത്തിലാണ് കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്. പി.എസ്.സി മുഖേനയുള്ള സർക്കാർ ജോലിക്ക് യോഗ്യതയായി സർക്കാർ അംഗീകാരം ലഭിച്ച കോഴ്‌സാണിത്.

ഓൺലൈൻ രജിസ്‌ട്രേഷൻ ഒന്നോ രണ്ടോ ഘട്ടങ്ങളായി പൂർത്തിയാക്കാം. വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ എന്റർ ചെയ്ത് ഫീസ് അടയ്ക്കാനുള്ള രീതി ഓൺലൈൻ/ഓഫ്‌ലൈൻ തെരഞ്ഞെടുക്കാം. ഓൺലൈൻ മോഡിൽ ഫീസ് അടച്ചവർ ഒന്നാം ഘട്ടത്തിലും ഓഫ്‌ലൈൻ മോഡിൽ ഫീസ് ഒടുക്കിയവർ രണ്ടു ഘട്ടങ്ങളിലുമായാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്. ഓഫ്‌ലൈൻ മോഡ് തെരഞ്ഞെടുക്കുന്നവർക്ക് ചെലാൻ ജനറേറ്റ് ചെയ്ത് പ്രിന്റ് എടുക്കുന്നതുവരെയാണ് ഒന്നാംഘട്ടം. ജനറേറ്റ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഏതെങ്കിലും പോസ്റ്റാഫീസിൽ ഫീസ് അടച്ച ശേഷം ഫീസ് അടച്ച തിയതി, പോസ്റ്റാഫീസിന്റെ പേര്, ഫീസ് അടയ്ക്കുമ്പോൾ പോസ്റ്റാഫീസിൽ നിന്നും ലഭിക്കുന്ന രസീതിലെ ഇൻവോയിസ് നമ്പർ എന്നിവ രേഖപ്പെടുത്തിയശേഷം അപേക്ഷ കൺഫേം ചെയ്ത് പ്രിന്റ് എടുക്കുന്നതുവരെയാണ് രണ്ടാംഘട്ടം.

കോഴ്‌സ് കാലാവധി ആറുമാസം (ആകെ 240 മണിക്കൂർ) ആണ്. 5300 രൂപയാണ് കോഴ്‌സ് ഫീസ്. ഇത് രണ്ടു ഗഡുക്കളായും അടയ്ക്കാം. പിഴ കൂടാതെ ഡിസംബർ 31 വരെയും 60 രൂപ പിഴയോടെ 2021 ജനുവരി എട്ടു വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾ ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗ്ഗം എത്തിക്കണം. രജിസ്‌ട്രേഷനുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കും, കൈപുസ്തകത്തിനും സ്‌കോൾ-കേരള വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271.

click me!